കെപിസിസി ജ​ന​മ​ഹാ​യാ​ത്ര 19നും20​നും ജി​ല്ല​യി​ൽ
Friday, February 15, 2019 10:16 PM IST
തൊ​ടു​പു​ഴ : കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ന​യി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്ര​യ്ക്ക് 19നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു അ​ടി​മാ​ലി​യി​ൽ തു​ട​ക്കം കു​റി​ക്കും. ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഇ​രു​ന്പു​പാ​ല​ത്ത് ജി​ല്ലാ നേ​താ​ക്ക​ൾ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ജാ​ഥ​യെ വ​ര​വേ​ൽ​ക്കും.
നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് അ​ടി​മാ​ലി​യി​ലേ​ക്ക് ജ​ന​മ​ഹാ​യാ​ത്ര​യെ വ​ര​വേ​ൽ​ക്കു​ന്ന​ത്. ദേ​വി​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ടി​മാ​ലി​യി​ലെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളും ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യ ആ​റു ല​ക്ഷം ല​ഘു​ലേ​ഖ​ക​ളാ​ണ് ബൂ​ത്തു​ത​ല ക​മ്മി​റ്റി​ക​ളെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ 995 ബൂ​ത്തു​ക​ളി​ലെ ല​ക്ഷ​ത്തോ​ളം വീ​ടു​ക​ളി​ൽ ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി ഫ​ണ്ട് ശേ​ഖ​ര​ണ​വും ജാ​ഥ​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തും.
അ​ടി​മാ​ലി​യ്ക്കു ശേ​ഷം ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണം വൈ​കു​ന്നേ​രം അ​ഞ്ചി​നു തൂ​ക്കു​പാ​ല​ത്ത് ന​ട​ക്കും. 20നു ​രാ​വി​ലെ 10ന് ​കു​മ​ളി​യി​ലും 12നു ​ചെ​റു​തോ​ണി​യി​ലും തു​ട​ർ​ന്ന് പീ​രു​മേ​ട്, ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും സ്വീ​ക​ര​ണം ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും. നാ​ലി​നു കോ​ട്ട​യം ജി​ല്ല​യി​ലെ മു​ണ്ട​ക്ക​യ​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളോ​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​കും. ജി​ല്ല​യി​ലെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​സു​ധാ​ക​ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, കെ.​പി. അ​നി​ൽ​കു​മാ​ർ, എ.​എ. ഷു​ക്കൂ​ർ, ല​തി​ക സു​ഭാ​ഷ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ജി​ല്ലാ​നേ​താ​ക്ക​ളാ​യ എ.​കെ. മ​ണി, ഇ.​എം. ആ​ഗ​സ്തി, എം.​ടി.​തോ​മ​സ്, ജോ​യി തോ​മ​സ്, റോ​യി കെ ​പൗ​ലോ​സ്, ഡീ​ൻ കു​ര്യാ​ക്കോ​സ്, എ​സ് അ​ശോ​ക​ൻ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.