മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ പേ​രി​ലു​ള്ള ത​ട്ടി​പ്പ് ത​ട​യാ​ൻ പ​ദ്ധ​തി
Friday, February 15, 2019 10:16 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ ശ​ർ​ക്ക​ര എ​ന്ന വ്യാ​ജേ​ന ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത ശ​ർ​ക്ക​ര വി​ല്പ​ന ന​ട​ത്തു​ന്ന​തു ത​ട​യു​ന്ന​തി​നും മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​പ​ടി ആ​രം​ഭി​ച്ചു.
സം​സ്ഥാ​ന​ത്ത് ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​മി​ത​മാ​യ അ​ള​വി​ൽ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത് കേ​ര​ള​ത്തി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​റ്റ​ഴി​ച്ച ശ​ർ​ക്ക​ര ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പി​ടി​കൂ​ടി​യി​രു​ന്നു. എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ൽ​നി​ന്നും മ​റ​യൂ​ർ ശ​ർ​ക്ക​ര എ​ന്ന ലേ​ബ​ലി​ൽ വി​റ്റ​ഴി​ച്ച ശ​ർ​ക്ക​ര​യി​ലും അ​മി​ത​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് മ​റ​യൂ​രി​ലെ പ​ര​ന്പ​രാ​ഗ​ത ക​ർ​ഷ​ക​രെ​യും ശ​ർ​ക്ക​ര നി​ർ​മാ​താ​ക്ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും സം​ഘ​ടി​പ്പി​ച്ച് മ​റ​യൂ​ർ ശ​ർ​ക്ക​ര​യു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സെ​മി​നാ​റും ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ച​ത്.
ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട ന​ട​പ​ടി എ​ന്ന​നി​ല​യ്ക്ക് അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന ശ​ർ​ക്ക​ര ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കും.
മ​റ​യൂ​ർ വ്യാ​പാ​രി അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ ഭ​ക്ഷ്യ​സു​ര​ക്ഷാ ജോ​യി​ന്‍റ് ക​മ്മീഷ​ണ​ർ എ.​കെ. മി​നി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫീ​സ​ർ​മാ​രാ​യ അ​ല​ക്സ് കെ. ​ഐ​സ​ക്ക് , എം.​ടി. ബേ​ബി​ച്ച​ൻ, ഡോ. ​എ​സ്. കാ​ർ​ത്തി​ക എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
അ​ഞ്ചു​നാ​ട് ക​രി​ന്പ് ഉ​ത്പാ​ദ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജ​ൻ, മ​റ​യൂ​ർ ഹി​ൽ​സ് അ​ഗ്രി​ക്ക​ൾ​ച്ച​ർ സൊ​സൈ​റ്റി പ്ര​തി​നി​ധി ഇ.​എ​സ്. വി​ജ​യ​ൻ, മ​റ​യൂ​ർ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, ശ​ർ​ക്ക​ര വ്യാ​പാ​രി​ക​ളു​ടെ സം​ഘം പ്ര​തി​നി​ധി​ക​ളാ​യ ടി.​ജെ. എ​ൽ​ദോ​സ്, അ​ക്ബ​ർ അ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.