ഇ​ടു​ക്കി​യു​ടെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ൽ മു​ൻ എം​പി​ക്ക് അ​സ്വ​സ്ഥ​ത: സി​പി​എം
Friday, February 15, 2019 10:16 PM IST
ചെ​റു​തോ​ണി: അ​ടി​സ്ഥാ​ന വി​ക​സ​ന​രം​ഗ​ത്ത് ഇ​ടു​ക്കി​യി​ലു​ണ്ടാ​യ മു​ന്നേ​റ്റ​ത്തി​ൽ മു​ൻ എം​പി​ക്ക് അ​സ്വ​സ്ഥ​ത​യെ​ന്ന് സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ. അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​ന​കു​തി​പ്പി​ൽ പ​രി​ഭ്രാ​ന്ത​നാ​യ മു​ൻ എം​പി ത​ന്‍റെ കാ​ല​യ​ള​വി​ൽ ഒ​ന്നും​ചെ​യ്യാ​ൻ ക​ഴി​യാ​തെ​പോ​യ​തി​ന്‍റെ കു​റ്റ​സ​മ്മ​ത​മാ​ണ് ന​ട​ത്തു​ന്ന​ത്. ഗാ​ഡ്ഗി​ൽ-​ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ളി​ലൂ​ടെ ഇ​ടു​ക്കി​ക്കാ​ർ​ക്ക് തീ​രാ​ദു:​ഖം സ​മ്മാ​നി​ച്ച പി.​ടി. തോ​മ​സ് സ്വ​ന്തം ചെ​യ്തി​ക​ൾ​കൊ​ണ്ട് നാ​ടു​ക​ട​ത്ത​പ്പെ​ട്ട​തി​ന്‍റെ ദീ​ന​രോ​ദ​ന​മാ​ണ് ഇ​പ്പോ​ഴും ന​ട​ത്തു​ന്ന​ത്. ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടി​നെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​തി​ർ​ക്കു​ക​യും ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത പി.​ടി. തോ​മ​സ് പി​ന്നീ​ട് മ​ല​ക്കം​മ​റി​ഞ്ഞ് ഗാ​ഡ്ഗി​ലി​നെ അ​നു​കൂ​ലി​ച്ച് രം​ഗ​ത്തു​വ​ന്ന​തി​ന്‍റെ കാ​ര​ണം ഇ​പ്പോ​ഴും ദു​രൂ​ഹ​മാ​ണ്.
4,750 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് 2014-ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. അ​ടി​മാ​ലി - കു​മി​ളി ദേ​ശീ​യ​പാ​ത എ​ൻ​എ​ച്ച് 185-ന് 164 ​കോ​ടി അ​നു​വ​ദി​ച്ച​ത് ജോ​യ്സ് ജോ​ർ​ജ് എം​പി​യാ​യ​തി​നു ശേ​ഷ​മാ​ണ്. മു​ൻ​എം​പി​യു​ടെ കാ​ല​ത്ത് ടെ​ൻ​ഡ​ർ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം അ​ദ്ദേ​ഹം ഏ​റ്റെ​ടു​ക്ക​ണം. പ​രി​സ്ഥി​തി​യു​ടെ പേ​രു​പ​റ​ഞ്ഞ് നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പിച്ച് സ്വ​ന്തം ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കെ​തി​രേ നി​ല​കൊ​ണ്ട​വ​ർ​ക്ക് വി​ക​സ​ന​മു​ന്നേ​റ്റം അ​സ്വ​സ്ഥ​ത ഉ​ള​വാ​ക്കു​ന്ന​തി​ന്‍റെ ദൃ​ഷ്ടാ​ന്ത​മാ​ണ് തൃ​ക്കാ​ക്ക​ര​യി​ൽ നി​ന്നും ഇ​ടു​ക്കി​യി​ലേ​ക്ക് ഇ​ട​യ്ക്കി​ട​യ്ക്കു​ള്ള വ​ര​വെ​ന്ന് കെ.​കെ. ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.
ഇ​ട​തു സ​ർ​ക്കാ​രു​ക​ളും ഇ​ട​തു ജ​ന​പ്ര​തി​നി​ധി​ക​ളും മാ​ത്ര​മാ​ണ് ജി​ല്ല​യു​ടെ വി​ക​സ​ന​ത്തി​ൽ ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി എ​ന്ന​നി​ല​യി​ൽ ഇ​ടു​ക്കി​യി​ൽ ജ​ന​ങ്ങ​ളോ​ടൊ​പ്പം​നി​ന്ന് വി​ക​സ​ന രം​ഗ​ത്ത് സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു.
ജി​ല്ല​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സി​ആ​ർ​എ​ഫ് റോ​ഡു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​ത്. 154 കോ​ടി​യു​ടെ ഒ​ന്പ​ത് സി.​ആ​ർ​എ​ഫ് റോ​ഡു​ക​ളാ​ണ് ല​ഭി​ച്ച​ത്. പാ​സ്പോ​ർ​ട്ട്, എ​ൻ​സി​സി ഓ​ഫീ​സു​ക​ൾ തു​ട​ങ്ങാ​നാ​യ​തും ശ്ര​ദ്ധേ​യ​മാ​ണ്. സ​ർ​ക്കാ​രി​ന്‍റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ന് പ്ര​ചാ​ര​ണോ​പാ​ധി​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ത് പു​തി​യ​കാ​ര്യ​മ​ല്ലെ​ന്നും കെ.​കെ. ജ​യ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.