ച​ർ​ച്ച് ആ​ക്ട് ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്
Friday, February 15, 2019 10:17 PM IST
പാ​ലാ: സം​സ്ഥാ​ന​ത്തെ ക്രൈ​സ്ത​വ​സ​ഭ​ക​ൾ​ക്കു ക​ടി​ഞ്ഞാ​ണി​ടാ​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന ച​ർ​ച്ച് ആ​ക്ട് ന​ട​പ്പാ​ക്കാ​ൻ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നു ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് പാ​ലാ രൂ​പ​ത ​സ​മി​തി.
ഇ​തു സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കും സ്വ​ത്തു​ക്ക​ളി​ലേ​ക്കു​മു​ള്ള ഏ​ക​പ​ക്ഷീ​യ​മാ​യ ക​ട​ന്നു​ക​യ​റ്റ​മാ​ണ്. സ​ഭ​യു​ടെ സ്വ​ത്തു​ക്ക​ളു​ടെ വി​നി​യോ​ഗം സു​താ​ര്യ​മാ​യ​താ​ണ്. എ​ന്തെ​ങ്കി​ലും ത​ർ​ക്ക​മു​ണ്ടാ​യാ​ൽ അ​തു പ​രി​ഹ​രി​ക്കാ​ൻ സി​വി​ൽ നി​യ​മ​പ്ര​കാ​ര​വും സ​ഭാ​നി​യ​മ​പ്ര​കാ​ര​വും വ്യ​ക്ത​മാ​യ നി​യ​മ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കെ പു​തി​യ നി​യ​മ​നി​ർ​മാ​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി സം​ശ​യാ​സ്പ​ദ​മാ​ണ്. 2009 ൽ ​വി.​എ​സ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ത​യാ​റാ​ക്കി​യ ബി​ൽ ഇ​പ്പോ​ൾ വീ​ണ്ടും അ​വ​ത​രി​പ്പി​ച്ച് നി​യ​മ​മാ​ക്കാ​ൻ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത് വി​ശ്വാ​സി​ക​ളോ​ടു​ള്ള തു​റ​ന്ന വെ​ല്ലു​വി​ളി​യാ​ണ്. സ​ഭാ​സ്വ​ത്തു​ക്ക​ൾ കൈ​ക്ക​ലാ​ക്കാ​നു​ള്ള ഈ ​നീ​ക്കം ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ​തും നി​ക്ഷി​പ്ത രാ​ഷ്ട്രീ​യ ഭ​ര​ണ​ക്ര​മം സ​ഭ​യി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള​തു​മാ​യ ഗൂ​ഢ​ശ്ര​മ​മാ​ണ്. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധ്യ​മ​ല്ല. വി​ശ്വാ​സി​ക​ൾ​ക്ക് നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റം ഈ ​സ​ർ​ക്കാ​ർ തി​രു​ത്ത​ണം. ചി​ല നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രാ​യ സ​ഭാ​വി​രു​ദ്ധ​രു​ടെ​യും നി​രീ​ശ്വ​ര​വാ​ദി​ക​ളു​ടെ​യും താ​ത്പ​ര്യ​പ്ര​കാ​രം നി​യ​മ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ എ​ന്തു വി​ല​കൊ​ടു​ത്തും എ​തി​ർ​ക്കു​മെ​ന്നും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഓ​ർ​മി​പ്പി​ച്ചു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​മ്മാ​നു​വ​ൽ നി​ധീ​രി, സാ​ജു അ​ല​ക്സ്, സാ​ബു പൂ​ണ്ടി​ക്കു​ളം, ബേ​ബി​ച്ച​ൻ അ​ഴി​യാ​ത്ത്, ജോ​സ് വ​ട്ടു​കു​ളം, ആ​ൻ​സ​മ്മ സാ​ബു, സി​ജി ലൂ​ക്സ​ൺ, ജോ​യി ക​ണി​പ​റ​ന്പി​ൽ, ബെ​ന്നി പാ​ല​ക്കാ​ത്ത​ടം, പ​യ​സ് ക​വ​ളം​മാ​ക്ക​ൽ, ബേ​ബി ആ​ലു​ങ്ക​ൽ, ടോ​മി ക​ണ്ണീ​റ്റു​മ്യാ​ലി​ൽ, അ​ജി​ൽ പ​ന​ച്ചി​ക്ക​ൽ, ജോ​സ​ഫ് പ​രു​ത്തി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.