ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ്; യു​ഡി​എ​ഫ് യോ​ഗം ഇ​ന്ന്
Friday, February 15, 2019 10:17 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള യു​ഡി​എ​ഫ് യോ​ഗം ഇ​ന്ന് രാ​വി​ലെ പ​ത്തി​നു ചേ​രും. ഇ​ന്ന​ലെ യു​ഡി​എ​ഫ് യോ​ഗം ചേ​രാ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ന​വ​കേ​ര​ള യാ​ത്ര സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​താ​ക്ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്താ​യ​തി​നാ​ൽ യോ​ഗം ഇ​ന്ന​ത്തേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.
ഇ​ന്നു യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും കൗ​ണ്‍​സി​ല​ർ​മാ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് വി​പ്പും ഇ​ന്നു ത​ന്നെ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ണ്‍ 18നു ​ന​ട​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യ ടി.​കെ.​സു​ധാ​ക​ര​ൻ​നാ​യ​രു​ടെ വോ​ട്ട് അ​സാ​ധു​വാ​യ​തോ​ടെ സി​പി​എം അം​ഗ​മാ​യ മി​നി മ​ധു ചെ​യ​ർ​പേ​ഴ്സ​ണാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​റു മാ​സം പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നു യു​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തി​ലൂ​ടെ മി​നി മ​ധു​വി​നെ പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ മ​ൽ​സ​രി​ച്ച പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി ത​ന്നെ​യാ​കും ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു​വാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.