ഇ​ടു​ക്കി പ്ര​സ് ലീ​ഗ് നാ​ളെ തൊ​ടു​പു​ഴ​യി​ൽ
Friday, February 15, 2019 10:17 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പ്ര​സ് ലീ​ഗ് (ഐ​പി​എ​ൽ) നാ​ളെ തൊ​ടു​പു​ഴ തെ​ക്കും​ഭാ​ഗം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​ൻ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ക എ​ന്ന സ​ന്ദേ​ശം മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​ടു​ക്കി പ്ര​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സി​ന്‍റെ​യും സ​ഹ്യ ടീ​യു​ടേ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ജി​ല്ലാ ക​ള​ക്ട​ർ നേ​ത്യ​ത്വം ന​ൽ​കു​ന്ന സി​വി​ൽ സ​ർ​വീ​സ്, പോ​ലീ​സ്, പ്ര​സ് ക്ല​ബ്, എ​ക്സൈ​സ്, ല​യ​ണ്‍​സ് ക്ല​ബ്, മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് തു​ട​ങ്ങി​യ ടി​മു​ക​ൾ ഐ​പി​എ​ല്ലി​ൽ മാ​റ്റു​ര​യ്ക്കും. മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ 7.30ന് ​ആ​രം​ഭി​ച്ച് ഒ​രു​ദി​വ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​കും.
ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് തൊ​ടു​പു​ഴ പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്ക് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും 7,500 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ല​ഭി​ക്കും.
ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് തോ​ട്ടു​പു​റം ഫ്യൂ​വ​ൽ​സ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന ട്രോ​ഫി​യും 5,001 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും ന​ൽ​കും.
ടൂ​ർ​ണ​മെ​ന്‍റി​ൽ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ഡോ.​സ​തീ​ഷ് വാ​ര്യ​രു​ടെ നേ​ത്യ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ സേ​വ​ന​വും ഉ​ണ്ടാ​യി​രി​ക്കും. ഇ​ടു​ക്കി പ്ര​സ് ക്ല​ബ് ടീ​മി​ന്‍റെ ജ​ഴ്സി ടീം ​ക്യാ​പ്ട​ൻ വി​നോ​ദ് ക​ണ്ണാ​ളി​ക്ക് ന​ൽ​കി പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സ് എം​ഡി ഓ​സേ​പ്പ് ജോ​ണ്‍ പ്ര​കാ​ശ​നം ചെ​യ്തു.
പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് വ​ട്ട​പ്പാ​റ, സെ​ക്ര​ട്ട​റി എം ​എ​ൻ സു​രേ​ഷ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ സോ​ജ​ൻ സ്വ​രാ​ജ് എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.