അ​റ​ക്കു​ള​ത്തു കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം
Friday, February 15, 2019 10:17 PM IST
അ​റ​ക്കു​ളം: അ​റ​ക്കു​ള​ത്ത് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ്, അ​ശോ​ക ആ​ലി​ൻ​ചു​വ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. അ​റ​ക്കു​ളം പ​ന്പ് ഹൗ​സി​ൽ നി​ന്നും ഈ ​ഭാ​ഗ​ത്തേ​യ്ക്കു​ള്ള പ​ന്പിം​ഗ് ന​ട​ക്കാ​ത്ത​താ​ണ് കാ​ര​ണം. മോ​ട്ടോ​ർ ത​ക​രാ​റാ​ണ് പ​ന്പിം​ഗ് നി​ല​യ്ക്കാ​ൻ കാ​ര​ണം. ഇ​തു മൂ​ലം ഒ​രാ​ഴ്ച​യോ​ള​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ കു​ടി​വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
75000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ടാ​ങ്കാ​ണ് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റി​ൽ കു​ള​ത്തി​നാ​ൽ പു​ര​യി​ട​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
നി​ല​വി​ലു​ള്ള അ​റ്റു കു​റ്റ പ​ണി​ക​ളു​ടെ ബി​ൽ മാ​റി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ക​രാ​റു​കാ​ർ ത​ക​രാ​റി​ലാ​യ മോ​ട്ട​ർ ന​ന്നാ​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. എ​ത്ര​യും വേ​ഗം കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.