വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു
Friday, February 15, 2019 11:14 PM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​ര​ണ​മ​ട​ഞ്ഞു. തെ​ന്ന​മ​ന​ല്ലൂ​ർ ഗാ​ന്ധി​കോ​ള​നി ഗു​ഹ​ൻ (27) ആ​ണ് മ​രി​ച്ച​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഗു​ഹ​ൻ രാ​വി​ലെ സു​ഹൃ​ത്തി​നെ സ​ന്ദ​ർ​ശി​ച്ചു വീ​ട്ടി​ലേ​ക്കു ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ പു​തൂ​രി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു.ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗു​ഹ​ൻ ര​ക്തം​വാ​ർ​ന്ന് സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു.