തു​ഞ്ച​ൻ ഉ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു
Saturday, February 16, 2019 12:50 AM IST
തി​രൂ​ർ: മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന തു​ഞ്ച​ൻ ഉ​ത്സ​വ​ത്തി​നു തി​രൂ​ർ തു​ഞ്ച​ൻ പ​റ​ന്പി​ൽ ബം​ഗാ​ളി സാ​ഹി​ത്യ​കാ​ര​ൻ മ​നോ​ര​ഞ്ജ​ൻ ബ്യാ​പാ​രി അ​ക്ഷ​ര​ദീ​പം തെ​ളി​ച്ച​തോ​ടെ തു​ട​ക്ക​മാ​യി.

ദ​രി​ദ്ര​പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നും ബം​ഗാ​ളി​ലേ​ക്ക് നാ​ടു​വി​ട്ടെ​ത്തി​യ ത​ന്നെ എ​ഴു​ത്തു​കാ​ര​നാ​ക്കി​യ​ത് ഇ​ട​ക്കാ​ല​ത്തെ ജ​യി​ൽ​വാ​സ​മാ​യി​രു​ന്നു​വെ​ന്ന് മ​നോ​ര​ഞ്ജ​ൻ ബ്യാ​പാ​രി പ​റ​ഞ്ഞു. പു​റ​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ചി​ല്ലെ​ങ്കി​ലും ആ​രും അ​ന്വേ​ഷി​ക്കാ​റി​ല്ല. ജ​യി​ലി​ൽ വേ​ണ്ടെ​ങ്കി​ലും അ​ടി​ച്ച് ക​ഴി​പ്പി​ക്കും. തി​ക​ച്ചും സു​ഖ​പ്ര​ദം. അ​വി​ടു​ത്തെ ഒ​ഴി​വു​വേ​ള​ക​ളി​ൽ സ​ഹ​ത​ട​വു​കാ​ര​നാ​ണ് വാ​യ​നാ ലോ​ക​ത്തേ​ക്ക് വ​ഴി തി​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ അധ്യ​ക്ഷത വ​ഹി​ച്ചു. കെ.​ശ്രീ​കു​മാ​ർ ര​ചി​ച്ച തു​ഞ്ച​ൻ സ്മാ​ര​ക ച​രി​ത്ര ഗ്ര​ന്ഥം ആ​ർ​ട്ടി​സ്റ്റ് ന​ന്പൂ​തി​രി​ക്ക് ന​ൽ​കി എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ പ്ര​കാ​ശ​നം ചെ​യ്തു. പു​സ്ത​കോ​ത്സ​വം ആ​ർ​ട്ടി​സ്റ്റ് ന​ന്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ത്ത​നാ​ത്ത് അ​ച്ചു​തനു​ണ്ണി, വി.​അ​പ്പു എന്നിവർ പ്ര​സം​ഗി​ച്ചു. തു​ഞ്ച​ൻ ക​ലോ​ത്സ​വം വി.​കെ.​ശ്രീ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ന് രാ​വി​ലെ എ​ട്ടി​നു എ​ഴു​ത്താ​ണി എ​ഴു​ന്ന​ള്ളി​പ്പ് ന​ട​ക്കും. 10നു ​സം​സ്കാ​രം സ​ഹി​ഷ്ണു​ത, സ്വാ​ത​ന്ത്ര്യം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും. നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സി.​മ​മ്മൂ​ട്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.