സൈ​ബ​ർ ഹ​വാ​ല ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാ​ന പ്രതി പി​ടി​യി​ൽ
Saturday, February 16, 2019 12:50 AM IST
മ​ല​പ്പു​റം: സൈ​ബ​ർ ഹ​വാ​ല ത​ട്ടി​പ്പ് കേ​സി​ലെ പ്ര​ധാ​നി​യാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ. വി​വി​ധ രീ​തി​ക​ളി​ലു​ള്ള ഓ​ണ്‍​ലൈ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​ക​ളും ഹ​വാ​ല​യു​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട നൈ​ജീ​രി​യ​യി​ലെ ഒ​ഗൂ​ണ്‍ സ്റ്റേ​റ്റ് സ്വ​ദേ​ശി​യാ​യ ഒ​ച്ചു​ബ കിം​ഗ്‌​സ്ലി ഉ​ഗോ​ണ എ​ന്ന കിം​ഗ്സ്റ്റ​ണ്‍ ഡു​ബെ (35) യെ​യാ​ണ് മ​ഞ്ചേ​രി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഡ​ൽ​ഹി ക​ക്രോ​ല​യി​ൽ നി​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​തോ​ടെ ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ് കേ​സി​ൽ മ​ഞ്ചേ​രി പോ​ലീ​സ് ഏ​ഴു മാ​സ​ത്തി​നി​ടെ അ​റ​സ്റ്റ് ചെ​യ്യു​ന്ന പ്ര​തി​ക​ളു​ടെ എ​ണ്ണം ഒ​ന്പ​താ​യി. പ്ര​തി​യി​ൽ നി​ന്നു ത​ട്ടി​പ്പി​നു ഉ​പ​യോ​ഗി​ച്ചിരു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, റൂ​ട്ട​റു​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഇ​യാ​ൾ ന​ട​ത്തി​യ​താ​യും പ​ഞ്ചാ​ബ്, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, തെ​ല​ങ്കാ​ന തു​ട​ങ്ങിയ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രും മ​റ്റു രാ​ജ്യ​ക്കാ​രും ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നും സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. സൈ​ബ​ർ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ മ​ഞ്ചേ​രി പോ​ലീ​സ് സൈ​ബ​ർ ഫോ​റ​ൻ​സി​ക് ടീം ​ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​നി​ലൂ​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.
ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദേ​ശ ക​റ​ൻ​സി സ​മ്മാ​ന​മ​ടി​ച്ചെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം പ​ണം ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ൻ പ​ര​സ്യ വെ​ബ്സൈ​റ്റു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന പ്ര​തി​ക​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന മ​ട്ടി​ൽ വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യ ന​ന്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു വാ​ട്ട്സ് ആ​പ്പ് തു​ട​ങ്ങി​യ മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ ബ​ന്ധ​പ്പെ​ടു​ം.
തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ​ക്കു ഗി​ഫ്റ്റ് കൊ​ടു​ക്കാ​നാ​ണെ​ന്നും മ​റ്റും പ​റ​ഞ്ഞു സാ​ധ​നം അ​യ​ച്ചു കൊ​ടു​ക്കാ​ൻ പ​റ​യു​ക​യും ഇ​ത​നു​സ​രി​ച്ചു കൊ​റി​യ​ർ ചെ​യ്ത ശേ​ഷം പ​ണം നി​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു ട്രാ​ൻ​സ്ഫ​ർ ചെ​യ്തു​ത​രാ​മെ​ന്നും മ​റ്റും വാ​ഗ്ദാ​നം ചെ​യ്ത് ഏ​തെ​ങ്കി​ലും വി​ലാ​സം കൊ​ടു​ക്കു​ം.
ഇ​തു വി​ശ്വ​സി​ച്ചു സാ​ധ​നം അ​യ​ച്ചു കൊ​ടു​ക്കു​ന്ന ആ​ളു​ക​ൾ​ക്കു പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ചാ​ർ​ജെന്ന പേ​രി​ൽ അ​വ​ർ ന​ൽ​കു​ന്ന അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.
ആ​ളു​ക​ളു​ടെ വി​ലാ​സ​ങ്ങ​ൾ ത​ര​പ്പെ​ടു​ത്തി ആ​ഭ​ര​ണ​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ തു​ട​ങ്ങിയ വ​സ്തു​ക്ക​ളാ​ണെ​ന്ന വ്യാ​ജേ​ന വി​വി​പി മു​ഖേ​ന സാ​ധ​ന​ങ്ങ​ൾ അ​യ​യ്ക്കു​ക​യും 2000 രൂ​പ മു​ത​ൽ 4000 രൂ​പ വ​രെ കൈ​ക്ക​ലാ​ക്കു​ക​യും ചെ​യ്യു​ന്നു. ക​ട​ലാ​സ് ഡോ​ള​റാ​ക്കു​ന്ന രാ​സ​ലാ​യ​നി വി​ൽ​പ്പ​ന തു​ട​ങ്ങി വ്യാ​ജ വെ​ബ്സൈ​റ്റു​ക​ളു​ണ്ടാ​ക്കി​യും ഹാ​ക്കിം​ഗി​ലൂ​ടെ​യും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും സിം ​സ്വാ​പ്പിം​ഗും എ​ടി​എം ക്ലോ​ണിം​ഗും ഉ​പ​യോ​ഗി​ച്ചും സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ കിം​ഗ്സ്റ്റ​ണ്‍ ഡു​ബെ​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
നൈ​ജീ​രി​യ​ക്കാ​ര​നാ​യ ഇ​യാ​ൾ സൗ​ത്ത് ആ​ഫ്രി​ക്ക​യു​ടേ​തെ​ന്ന വ്യാ​ജേ​ന ഉ​ണ്ടാ​ക്കി​യ പാ​സ്പോ​ർ​ട്ടും വി​സ​യും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. സൈ​ബ​ർ,ഹ​വാ​ല കേ​സു​ക​ളി​ൽ​പ്പെ​ട്ട പ്ര​തി​യെ​ക്കു​റി​ച്ചു സൂ​ച​ന​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ പോ​ലീ​സ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ലം നീ​രി​ക്ഷി​ച്ച് സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
ആ​പ്പി​ൾ ഐ​പാ​ഡ്, ലാ​പ്ടോ​പ്, പ്രൊ​ട്ടീ​ൻ പൗ​ഡ​ർ, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങിയ സാ​ധ​ന​ങ്ങ​ൾ കു​റ​ഞ്ഞ​വി​ല​യ്ക്ക് ല​ഭിക്കുമെ​ന്നു ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ര​സ്യം ചെ​യ്ത് അ​തി​നാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​രെ പ​ല അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും പ​ണം നി​ക്ഷേ​പി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തി​രു​ന്നു ഇ​യാ​ൾ.
പ​ല കാ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് ഹോ​ൾ​ഡ​ർ​മാ​രെ ഫോ​ണി​ൽ വി​ളി​ച്ചു എ​ടി​എം കാ​ർ​ഡ് ന​ന്പ​ർ, ഒ​ടി​പി ന​ന്പ​ർ എ​ന്നി​വ ചോ​ദി​ച്ചും പ​ണം കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ജോ​ലി​ക​ൾ വാ​ഗ്ദാ​നം ന​ൽ​കി ഓ​ണ്‍​ലൈ​നി​ൽ പ​ര​സ്യം ന​ൽ​കി പ​ണം സ്വരൂപിക്കു​ക, വി​ദേ​ശ പു​രു​ഷ​ൻ​മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ചു ഫേ​സ് ബു​ക്ക് പ്രൊ​ഫൈ​ലു​ക​ൾ സൃ​ഷ്ടി​ച്ച് മ​റ്റു​ള്ള​വ​രു​ടെ ഫേ​സ്ബു​ക്കി​ലേ​ക്ക് ഫ്ര​ണ്ട് റി​ക്വ​സ്റ്റ് അ​യ​ച്ച് വ്യാ​ജ സൗ​ഹൃ​ദ​വും പ്ര​ണ​യ​വും സ്ഥാ​പി​ച്ചെ​ടു​ക്കു​ക​യും ഇ​തി​ൽ വീ​ഴു​ന്ന ആ​ളു​ക​ളെ കാ​ണാ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്പോ​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞും ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു പ​ണം നി​ക്ഷേ​പി​പ്പി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​പ്ര​തീ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ, മ​ഞ്ചേ​രി സി​ഐ എ​ൻ.​ബി. ഷൈ​ജു, എ​സ്ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സൈ​ബ​ർ ഫോ​റ​ൻ​സി​ക് ടീം ​അം​ഗം എ​ൻ.​എം. അ​ബ്ദു​ള്ള ബാ​ബു, സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​അം​ഗ​ങ്ങ​ളാ​യ കെ.​പി. അ​ബ്ദു​ൾ അ​സീ​സ്, ഹ​രി​ലാ​ൽ, ലി​ജി​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.