ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫി​നു നേ​ട്ടം
Saturday, February 16, 2019 1:22 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ മൂ​ന്നു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ​ഡി​എ​ഫി​നു നേ​ട്ടം. കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലും തി​രൂ​ർ ബ്ലോ​ക്കി​ലും യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യി. വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​ന്പ്ര​ശേ​രി ഡി​വി​ഷ​ൻ യു​ഡി​എ​ഫ് നി​ല​നി​ർ​ത്തി.
പു​റ​ത്തൂ​ർ ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​ഒ.​ബാ​ബു​രാ​ജ് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് തി​രൂ​ർ ബ്ലോ​ക്കി​ൽയുഡിഎഫിന് ഭ​ര​ണം ന​ഷ്ട​മാ​യ​ത്. ഒ​ന്പ​ത് അം​ഗ​ങ്ങ​ളു​മാ​യി ഇ​രു​വ​രും തു​ല്യ​നി​ല​യി​ലാ​യി​രു​ന്നു. കാ​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 16-ാം (ഇ​ള​യൂ​ർ) വാ​ർ​ഡി​ൽ മു​സ്ലിം ലീ​ഗി​ലെ വി​ഭാ​ഗീ​യ​ത കാ​ര​ണം ഫാ​ത്തി​മ ഉ​മ്മ​ർ രാ​ജി​വച്ച ഒ​ഴിവിലേക്ക് ന​ട​ന്ന

തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പൊ​ട്ട​ണം​ചാ​ലി ഷാ​ഹി​ന യു​ഡി​എ​ഫി​ലെ മു​ക്ക​ണ്ണ​ൻ സ​ഫി​യ​യെ 40 വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യി​ൽ ര​ണ്ട​ര വ​ർ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ്വ​ത​ന്ത്ര അം​ഗം കെ.​അ​ഹ​മ്മ​ദ് ഹാ​ജി സ്ഥാ​നം രാ​ജി​വ​ച്ച് ലീ​ഗി​ൽ ചേ​ർ​ന്ന​തോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന് ര​ണ്ട് മാ​സം മു​ന്പ് ല​ഭി​ച്ചി​രു​ന്നു.
എ​ന്നാ​ൽ മു​സ്ലിം ലീ​ഗി​ലെ വി​ഭാഗീയത കാ​ര​ണം ഫാ​ ത്തിമ ഉമ്മർ രാ​ജി​വെ​ച്ച​തോ​ടെ ഭ​ര​ണ​സ​മി​തി​യി​ൽ ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ഒ​ന്പ​ത് വീ​തം അം​ഗ​ങ്ങ​ളാ​വു​ക​യാ​യി​രു​ന്നു. വി​ജ​യ​ത്തോ​ടെ എ​ൽ​ഡി​എ​ഫി​ന് പ​ത്തം​ഗ​ങ്ങ​ളാ​യി ഭൂ​രി​പ​ക്ഷം നേ​ടി.
ചെ​ന്പ്ര​ശേ​രി​യി​ൽ മു​സ്്ലീം ലീ​ഗ് സ്ഥാ​നാ​ർ​ഥി ടി.​എ​ച്ച്.​മൊ​യ്തീ​ൻ 5151 വോ​ട്ട് നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​ടി സു​രേ​ന്ദ്ര​നെ 311 വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​ൻ.​ടി.​സു​രേ​ന്ദ്ര​ന് 4840 വോ​ട്ട്് ല​ഭിച്ചു.
പു​റ​ത്തൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​ഒ.​ബാ​ബു​രാ​ജ് 4814 വോ​ട്ടി​ന് വി​ജ​യി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​എം.​പു​രു​ഷോ​ത്ത​മ​ൻ മാ​സ്റ്റ​റെ 265 വോ​ട്ടി​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​ഒ.​ബാ​ബു​രാ​ജ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സി.​എം.​പു​രു​ഷോ​ത്ത​മ​ൻ മാ​സ്റ്റ​റി​ന് 4549 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.
എ​ള​യൂ​രി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഷാ​ഹി​ന എ​ന്ന മി​നി 537 വോ​ട്ടി​ന് വി​ജ​യി​ച്ചു.
ഐ​യു​എം​എ​ൽ സ്ഥാ​നാ​ർ​ഥി മു​ക്ക​ണ്ണ​ൻ സ​ഫി​യ​യെ 40 വോ​ട്ടി​നാ​ണ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഷാ​ഹി​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​്. എ​ള​യൂ​രി​ൽ ആ​റ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.
സ്ഥാ​ന​ർ​ഥി​ക​ളു​ടെ പേ​ര്, പാ​ർ​ട്ടി, ല​ഭി​ച്ച വോ​ട്ടു​ക​ൾ

വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്-​ചെ​ന്പ്ര​ശേ​രി
ബി​ജു.​ടി.​എം (ബി​ജെ​പി) 584
ടി.​എ​ച്ച് മൊ​യ്തീ​ൻ (ഐ​യു​എം​എ​ൽ) 5151
എ​ൻ.​ടി സു​രേ​ന്ദ്ര​ൻ (എ​ൽ​ഡി​എ​ഫ്) 4840.

തി​രൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്-​പു​റ​ത്തൂ​ർ
സി.​എം.​പു​രു​ഷോ​ത്ത​മ​ൻ മാ​സ്റ്റ​ർ (യു​ഡി​എ​ഫ്) 4549
സി.​ഒ.​ബാ​ബു​രാ​ജ്(​എ​ൽ​ഡി​എ​ഫ്) 4814
സു​ഭാ​ഷ്.​വി.​എ (ബി​ജെ​പി) 668.

കാ​വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്-​എ​ള​യൂ​ർ
ആ​ഷി​ജ(​ബി​ജെ​പി) 54
ഉ​മ്മു​ഹ​ബീ​ബ(​സ്വ​ത​ന്ത്ര​ൻ)
ഷ​ഹാ​ന റി​യാ​സ്(​സ്വ​ത​ന്ത്ര​ൻ) 69
ഷാ​ഹി​ന എ​ന്ന മി​നി(​സ്വ​ത​ന്ത്ര​ൻ) 537
ഷാ​ഹി​ന എം.​ടി(​സ്വ​ത​ന്ത്ര​ൻ) മൂ​ന്ന്
സ​ഫി​യ (സ്വ​ത​ന്ത്ര) അ​ഞ്ച്‌
മു​ക്ക​ണ്ണ​ൻ സ​ഫി​യ(​ഐ​യു​എം​എ​ൽ) 497
സാ​ഹി​ന മ​ഞ്ചീ​രി(​സ്വ​ത​ന്ത്ര​ൻ) മൂ​ന്ന്