‘സ​ഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും പിടിച്ചെടുക്കാൻ നീക്കം’
Saturday, February 16, 2019 1:22 AM IST
മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളും അ​വ​യു​ടെ സ്വ​ത്തു​ക്ക​ളും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​മാ​ണ് ച​ർ​ച്ച് ആ​ക്ട് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് മ​ല​പ്പു​റം മേ​ഖ​ല യോ​ഗം ആ​രോ​പി​ച്ചു.
സ​ഭ​യു​ടെ വ​സ്തു​ക്ക​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും ത​ർ​ക്കം ഉ​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ രാ​ജ്യ​ത്ത് സി​വി​ൽ നി​യ​മ​വും കോ​ട​തി​ക​ളും ഉ​ണ്ട്. അതുകൊണ്ട് ച​ർ​ച്ച് ആ​ക്ട് പ്ര​കാ​രം ട്രൈ​ബ്യൂ​ണ​ൽ സ്ഥാ​പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം സം​ശ​യ​ത്തോ​ടെ​യാ​ണ് വി​ശ്വാ​സി​ക​ൾ കാ​ണു​ന്ന​തെ​ന്നു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചെ​ന്പു​ക​ണ്ട​ത്തി​ൽ പ​റ​ഞ്ഞു.
മ​ല​പ്പു​റം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​സ് ഓ​ലി​ക്ക​ൽ, ജോ​സ് കു​ന്നം​പു​റം, തോ​മ​സ് കാ​രി​മ​റ്റം, ജ​യിം​സ് മു​ട്ട​ത്ത്, ബി​ജു ചി​റ​ത്ത​ല​യാ​ട്ട്, ഷാ​ജി പ​തി​യാ​മ​റ്റം, സ​ണ്ണി പു​രി​യോ​ട്ട്, ജോ​സ് ക​ണ്ട​ങ്കേ​രി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.