ജ​വാ​ൻ വി.​വി.വ​സ​ന്ത​കു​മാ​റി​ന്‍റെ ഭൗ​തി​ക ശ​രീ​രം ഇ​ന്ന് ഏ​റ്റു​വാ​ങ്ങും
Saturday, February 16, 2019 1:22 AM IST
ക​രി​പ്പൂ​ർ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​ച​ര​മ​മ​ട​ഞ്ഞ ജ​വാ​ൻ വി.​വി.​വ​സ​ന്ത​കു​മാ​റി​ന്‍റെ
ഭൗ​തി​ക ശ​രീ​രം ഇ​ന്ന് രാ​വി​ലെ 8.55ന് ​എ​യ​ർ ഇ​ന്ത്യ​യു​ടെ 845 ന​ന്പ​ർ ഫ്ളൈ​റ്റി​ൽ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രും. മ​ന്ത്രി​മാ​രാ​യ എ.​കെ.​ശ​ശീ​ന്ദ്ര​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഇ.​പി
ജ​യ​രാ​ജ​ൻ, കേ​ന്ദ്ര മ​ന്ത്രി അ​ൽ​ഫോ​ൻ്‍​സ് ക​ണ്ണ​ന്താ​നം എ​ന്നി​വ​ർ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കും. കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കു വേ​ണ്ടി​യും മ​ന്ത്രി​മാ​ർ ഉ​പ​ചാ​ര​മ​ർ​പ്പി​ക്കും.
ജി​ല്ലാ​ക​ള​ക്ട​ർ അ​മി​ത് മീ​ണ, എ​ഡി​എം പി.​സെ​യ്യി​ദ് അ​ലി,പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് റോ​ഡു മാ​ർ​ഗം ഭൗ​തി​ക​ശ​രീ​രം ജന്മ​നാ​ടാ​യ വ​യ​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.
ല​ക്കി​ടി എ​ൽ​പി സ്കൂ​ളി​ൽ പൊ​തു ദ​ർ​ശ​ന​ത്തി​ന് വ​ച്ച ശേ​ഷം തൃ​ക്കൈ​പ്പറ്റ വി​ല്ലേജി​ലു​ള്ള മു​ക്കം​കു​ന്ന് എ​ന്ന സ്ഥ​ല​ത്ത് സം​സ്ഥാ​ന-​സൈ​നീ​ക ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ന​ട​ത്തും.