തി​രു​വ​ങ്ങാ​ട്ടു​താ​ഴം അങ്കണ​വാ​ടി​ക്ക് സ്വ​ന്തം കെ​ട്ടി​ടം; ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Saturday, February 16, 2019 1:23 AM IST
തേ​ഞ്ഞി​പ്പ​ലം: നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ചേ​ലേ​ന്പ്ര തി​രു​വ​ങ്ങാ​ട്ടു​താ​ഴം അങ്കണവാ​ടി​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ട​മാ​യി. തി​രു​വ​ങ്ങാ​ട്ട് ത​ട​ത്തി​ൽ പ​റ​ന്പ് സു​ര​ഭി നി​വാ​സി​ൽ സു​ഭ​ദ്രാ​മ്മ​ടീ​ച്ച​ർ ത​ന്‍റെ വീ​ട്ടി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണ് അങ്കണവാ​ടി​യെ സം​ര​ക്ഷി​ച്ചു നി​ർ​ത്തി​യ​ത്.
ധാ​രാ​ളം കു​ട്ടി​ക​ളു​ടെ ആ​ശ്ര​യ​മാ​യി​രു​ന്ന അങ്കണ​വാ​ടി​യി​ൽ കെ​ട്ടി​ട​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​ന്നു. വി​ജ​യ​ല​ക്ഷ്മി​യാ​ണ് അ​ങ്കണ​വാ​ടി ടീ​ച്ച​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഇ.​വി.​ബീ​ന വാ​ർ​ഡ് മെ​ംബറാ​യി വ​ന്ന​തി​നു​ശേ​ഷ​മാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണ​വു​മാ​യി പ​രാ​തി​യും സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​യ​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റു​മാ​യും മ​ന്ത്രി​യു​മാ​യും ബന്ധപ്പെ​ട്ട് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ര​ണ്ടു​മാ​സം മു​ന്പ് പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ പ​രാ​തി ത​ള്ളു​ക​യും നി​ർ​മാ​ണ​ത്തി​ന് കാ​ല​താ​മ​സം വ​രു​ത്തി​യ​തി​ന് പ​രാ​തി​ക്കാ​ര​നി​ൽ നി​ന്ന് ആ​റു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പു​തി​യ ടെ​ൻ​ഡ​ർ ന​ൽ​കി.
പ്ര​വ​ർ​ത്ത​നം ര​ണ്ട് മാ​സം കൊ​ണ്ടാ​ണ് കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​ന​ത്തി​ന് ത​യാ​റാ​ക്കി​യ​ത്.
ഇ​ന്ന് വൈ​കീ​ട്ട് മൂ​ന്നി​ന് അങ്കണ​വാ​ടി പ​രി​സ​ര​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.