പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​ധു​നി​ക ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റ്: ശി​ലാ​സ്ഥാ​പ​നം 19ന്
Saturday, February 16, 2019 1:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​ർ​ക്കാ​രി​ന്‍റെ ആ​യി​രം ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ര​ജ​ത​ജൂ​ബി​ലി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ധു​നി​ക ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.​ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡെ​യ്‌ലിമാ​ർ​ക്ക​റ്റ് സ്ഥിതിചെയ്യുന്ന 2.73 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കാ​ലോ​ചി​ത​മാ​യ രൂ​പ​ക​ൽ​പ്പ​ന​യും സൗ​ക​ര്യ​ങ്ങ​ളും ഉള്ള ഇ​ൻ​ഡോ​ർ മാ​ർ​ക്ക​റ്റ് പ​ണി​യു​ന്ന​ത്.
40 കോ​ടി രൂ​പ ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​നം 19നു ​രാ​വി​ലെ പ​ത്തി​നു സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ്സ​ലീം പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കും. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ടും അ​സൗ​ക​ര്യ​ങ്ങ​ൾ കൊ​ണ്ടും വീ​ർ​പ്പു​മു​ട്ടു​ന്ന മാ​ർ​ക്ക​റ്റ് പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന വ്യാ​പാ​രി​ക​ളു​ടെ​യും തൊ​ട്ട​ടു​ത്തു​ള്ള സ്കൂ​ൾ, പ​ള്ളി അ​ധി​കൃ​ത​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ്. മൂ​ന്നു വ​ശ​ങ്ങ​ളി​ലൂ​ടെ​യും റോ​ഡ് സൗ​ക​ര്യ​മു​ള്ള ഈ ​സ്ഥ​ലം മ​ല​ബാ​ർ ഡി​സ്ട്രി​ക്ട് ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് വ​ള്ളു​വ​നാ​ട് താ​ലൂ​ക്ക് ബോ​ർ​ഡി​നു കീ​ഴി​ലും 1933ൽ ​പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ച്ച ശേ​ഷം പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡി​നു കീ​ഴി​ലു​മാ​യി.
ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു വ​ന്ന കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ കു​ട്ട​യി​ൽ വ​ച്ചു വി​റ്റു​വ​ന്ന ആ​ഴ്ച​ച്ച​ന്ത എ​ന്ന നി​ല​യി​ൽ ഈ ​സ്ഥ​ല​ത്തി​നു ച​രി​ത്ര​പ​ര​മാ​യ സ​വി​ശേ​ഷ​ത​യു​മു​ണ്ട്. 1980ൽ ​പ​ഞ്ചാ​യ​ത്ത് ഓ​ല ഷെ​ഡ് ഉ​ണ്ടാ​ക്കി ക​ച്ച​വ​ട​ക്കാ​ർ​ക്കു ന​ൽ​കി. 1988ൽ ​തീ​പി​ടി​ത്ത​ത്തി​ൽ ഷെ​ഡു​ക​ൾ ക​ത്തി ന​ശി​ച്ച​പ്പോ​ൾ 1990 ൽ ​നി​ർ​മി​ച്ചു ന​ൽ​കി​യ ഷെ​ഡാ​ണ് നി​ല​വി​ലു​ള്ള​ത്. തു​ട​ർ​ന്നു 1996 ലും 2000​ത്തി​ലു​മാ​യി കു​റ​ച്ചു കെ​ട്ടി​ട​ങ്ങ​ൾ കൂ​ടി നി​ർ​മി​ച്ചു. ഇ​വ പു​തി​യ കാ​ല​ഘ​ട്ട​ത്തി​നു അ​നു​യോ​ജ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ര​ണ്ടു ല​ക്ഷം ്സ്ക്വ​യ​ർ​ഫീ​റ്റി​ൽ പ​ണി​യു​ന്ന മാ​ർ​ക്ക​റ്റി​ന്‍റെ സെ​ല്ലാ​ർ ഫ്ളോ​റി​ലും കെ​ട്ടി​ട​ത്തി​നു ചു​റ്റി​ലു​മാ​യി 300 വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ട്. ഗ്രൗ​ണ്ട് ഫ്ളോ​റി​ൽ ഇ​രു​നൂ​റോ​ളം ക​ട​മു​റി​ക​ളാ​ണ് നി​ർ​മി​ക്കു​ക.
ഇ​വ മു​ഴു​വ​നാ​യും നി​ല​വി​ലു​ള്ള വ്യാ​പാ​രി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി വി​നി​യോ​ഗി​ക്കും. ഒ​ന്നാം​നി​ല​യി​ൽ ആ​ധു​നി​ക രൂ​പ​ത്തി​ലു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ബ്രാ​ൻ​ഡ് ഷോ​പ്പു​ക​ൾ, എ.​ടി.​എം കൗ​ണ്ട​ർ, മൊ​ബൈ​ൽ കി​യോ​സ്കു​ക​ൾ, ജെ​ൻ​ഡ്സ് - കി​ഡ്സ് ഷോ​പ്പു​ക​ൾ, ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ൾ എ​ന്നി​വ​യും, ര​ണ്ടാം നി​ല​യി​ൽ ര​ണ്ട് മ​ൾ​ട്ടി പ്ല​ക്സ് തി​യേ​റ്റ​ർ, ലേ​ഡീ​സ് ഷോ​പ്പു​ക​ൾ, ലേ​ഡീ​സ് ഫാ​ൻ​സി ഷോ​പ്പു​ക​ൾ, ലേ​ഡീ​സ് ബ്യൂ​ട്ടി​പാ​ർ​ല​ർ, ക​ളി​സ്ഥ​ലം, ഫു​ഡ് കോ​ർ​ട്ട് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. എ​ട്ട് ലി​ഫ്റ്റും, നാ​ല് എ​സ്ക​ലേ​റ്റ​ർ സൗ​ക​ര്യ​വു​മു​ള്ള​തി​നാ​ൽ ഫ്ളോ​റു​ക​ളി​ൽ എ​ല്ലാ​യി​ട​ത്തും പ​ടി ക​യ​റാ​തെ ത​ന്നെ എ​ത്താ​നാ​കും. 60 ടോ​യ്ല​റ്റ്, വി​ശ്ര​മ​കേ​ന്ദ്രം എ​ന്നി​വ​യും ഉ​ണ്ടാ​കും. സിസിടി​വി, സെ​ക്യൂ​രി​റ്റി സി​സ്റ്റം, ഖ​ര,ദ്ര​വ മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​നം എ​ന്നി​വ​യും മാ​ർ​ക്ക​റ്റി​ൽ സ​ജ്ജീ​ക​രി​ക്കും.
ബം​ഗ​ളു​രൂ ആ​സ്ഥാ​ന​മാ​യ എ​യു​എ​സ് ക​ണ്‍​സോ​ഷ്യം രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണം ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യെ​യാ​ണ് ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര​വ​ർ​ഷം കൊ​ണ്ടു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. മാ​ർ​ച്ച് ഒ​ന്നി​നു നിർമാണം ആ​രം​ഭി​ക്കും.