മു​ച്ച​ക്ര വാ​ഹ​നം വി​ത​ര​ണം ചെ​യ്തു
Saturday, February 16, 2019 1:24 AM IST
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു ന​ൽ​കു​ന്ന മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. 33 പേ​ർ​ക്കാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വാ​ഹ​നം ന​ൽ​കി​യ​ത്.
105 പേ​ർ​ക്ക് വാ​ഹ​നം ന​ൽ​കു​ന്ന​തി​നു 1.5 കോ​ടി​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യ​ത്. 59 പേ​ർ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കി​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് വാ​ഹ​നം ന​ൽ​കി​യ​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി .​സു​ധാ​ക​ര​ൻ, ഉ​മ്മ​ർ അ​റ​ക്ക​ൽ, ഹാ​ജ​റു​മ്മ, അ​നി​ത കി​ഷോ​ർ, അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.