നി​ല​ന്പൂ​രി​ൽ ട്രൈ​ബ​ൽ ഫെ​സ്റ്റ് ഇ​ന്ന് മു​ത​ൽ
Saturday, February 16, 2019 1:24 AM IST
നി​ല​ന്പൂ​ർ: മ​ല​പ്പു​റം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ സു​സ്ഥി​ര വി​ക​സ​ന പ​രി​പാ​ടി​യും, പ​ട്ടി​ക​വ​ർ​ഗ പ​ദ്ധ​തി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ട്രൈ​ബ​ൽ ഫെ​സ്റ്റ് -ന​ങ്ക​മോ​ട ഇ​ന്ന് മു​ത​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി നി​ല​ന്പൂ​ർ ഒ​സി​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി, ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ, ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.
സെ​മി​നാ​ർ, ആ​ദി​വാ​സി​ക​ളു​ടെ ഗോ​ത്ര ക​ലാ പ്ര​ക​ട​നം, ഉൗ​രു​ക​ളി​ലു​ണ്ടാ​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 10.30ന് ​സെ​മി​നാ​റോ​ടെ​യാ​ണ് തു​ട​ക്കം. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് ന​ട​ക്കും. വൈ​കി​ട്ട് നാ​ല് മു​ത​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം ന​ട​ക്കും.
ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ഗോ​ത്ര​ക​ലാ പ്ര​ക​ട​നം ന​ട​ക്കും. 17ന് ​രാ​വി​ലെ 10.30ന് ​ര​ണ്ടാം ദി​വ​സ സെ​മി​നാ​റി​ൽ സു​ക​ന്യ, ഡോ.​ഗീ​ത, ശ്യം​ജി​ത്ത് എ​ന്നി​വ​ർ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. വൈ​കി​ട്ട് നാ​ല് മു​ത​ൽ ഏ​ഴ് വ​രെ പ്രാ​ദേ​ശി​ക ഗോ​ത്ര ക​ലാ​രൂ​പ​ങ്ങ​ൾ അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ​യു​ണ്ടാ​കും. 18ന് ​രാ​വി​ലെ ദേ​വേ​ന്ദ്ര​നാ​ഥ്, മോ​ഹ​ൻ​കു​മാ​ർ എ​ന്നി​വ​ർ സെ​മി​നാ​ർ ന​യി​ക്കും. ഉ​ച്ച​യ്ക്ക് ശേഷം 2.30ന് ​ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​ത​ര​ണ​വും തു​ട​ർ​ന്ന് സ​മാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും.
ആ​ദി​വാ​സ​ക​ളെ അ​വ​രു​ടെ ത​ന​ത് സം​സ്കാ​ര​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നും, ക​ലാ​രൂ​പ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാനും, അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി ക​ണ്ടെ​ത്താനുമാ​ണ് പ​രി​പാ​ടി​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ.​ഹേ​മ​ല​ത, കെ.​പി.​സാ​യി കൃ​ഷ്ണ​ൻ, കെ.​എ​സ്.​ഹ​സ്ക​ർ, കെ.​പി.​മു​ഹ​മ്മ​ദ് ഷാ​നു, അ​നൂ​ജ ഫി​ലോ​മി​ന എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.