പ​ഞ്ച​മ ജീ​വ​നം കു​ടും​ബ​ശ്രീക്ക് അ​വാ​ർ​ഡ്
Saturday, February 16, 2019 1:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ഛ​ദാ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് കേ​ന്ദ്ര ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി ദു​ർ​ഗാ ശ​ങ്ക​ർ മി​ശ്ര​യി​ൽ നി​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഏ​റ്റു​വാ​ങ്ങി.
ര​ണ്ട് ല​ക്ഷം രൂ​പ​യും ഷീ​ൽ​ഡു​ം അട​ങ്ങു​ന്ന​താ​ണ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്.ന​ഗ​ര​സ​ഭാ വാ​ർ​ഡ് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് പ്ര​ഖ്യാ​പി​ച്ച അ​വാ​ർ​ഡി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ചെ​യ​ർ​മാ​ന്‍റെ വാ​ർ​ഡ് കൂ​ടി​യാ​യ 11-ാം വാ​ർ​ഡ് പ​ഞ്ച​മ ജീ​വ​നം കു​ടും​ബ​ശ്രീ യൂ​ണി​റ്റി​നാ​ണ് ഈ ​വ​ർ​ഷ​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ഛ​ദാ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ന​ഗ​ര​സ​ഭാ ജീ​വ​നം ശു​ചി​ത്വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന വി​വി​ധ​ങ്ങ​ളാ​യ മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യും ഖ​ര-​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ​മാ​യ സം​സ്ക​ര​ണം, വീ​ടു​ക​ളും, പൊ​തു​സ്ഥ​ല​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചി​ട്ടു​ള്ള മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം, മാ​ലി​ന്യം റീ​സൈ​ക്കി​ൾ ചെ​യ്ത് പു​നഃ​ചം​ക്ര​മ​ണ ഉ​പ​യോ​ഗ​ത്തി​ന് വി​ധേ​യ​മാ​ക്ക​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ന​ഗ​ര​സ​ഭ അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ​ത്. ന്യൂ​ഡ​ൽ​ഹി​യി​ൽ വി​ജ്ഞാ​ൻ ഭ​വ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഹ​രി​കി​ഷോ​ർ, സ്റ്റേ​റ്റ് മി​ഷ​ൻ മാ​നേ​ജ​ർ കെ.​ജ​യ്സ​ണ്‍, ന​ഗ​ര​സ​ഭ സി​റ്റി സാ​നി​റ്റേ​ഷ​ൻ മാ​നേ​ജ​ർ സു​ബൈ​റു​ൽ അ​വ​റാ​ൻ, ജീ​വ​നം സൊ​ലൂ​ഷ​ൻ സെ​ക്ര​ട്ട​റി എം.​അ​മ്മി​ണി, ന​ഗ​ര​സ​ഭ 11-ാം വാ​ർ​ഡ് ജീ​വ​നം സൂ​പ്പ​ർ​വൈ​സ​ർ കെ.​പി.​അം​ബു​ജം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.