പാ​ല​ത്തി​ങ്ങ​ൽ വി​സി​ബി കം ​ബ്രി​ഡ്ജ് പൈ​ലിം​ഗ് ആരംഭിച്ചു
Saturday, February 16, 2019 1:24 AM IST
തേ​ഞ്ഞി​പ്പ​ലം: മൂ​ന്നി​യൂ​ർ തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ത​യ്യി​ല​ക്ക​ട​വ് മാ​താ​പ്പു​ഴ റോ​ഡി​ലെ പാ​ല​ത്തി​ങ്ങ​ൽ​കാ​ട് ഭാ​ഗ​ത്ത് ചെ​ർ​ന്നൂ​ർ ചാ​ലി​തോ​ടി​നു കു​റു​കെ വ​രു​ന്ന വി​സി​ബി കം ​ബ്രി​ഡ്ജി​നാ​യി പൈ​ലിം​ഗ് തു​ട​ങ്ങി.
പു​തി​യ വി​സി​ബി കം ​ബ്രി​ഡ്ജ് വ​രു​ന്ന ഭാ​ഗ​ത്തി​നു തൊ​ട്ട​ടു​ത്തു​ള്ള പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി നി​ല​കൊ​ണ്ടി​രു​ന്ന പ​ഴ​യ ത​ട​യ​ണ​യി​ൽ പ​ല​ക​പാ​കി പു​ഴ​യിൽ നി​ന്നു വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്.
ന​വം​ബ​ർ മൂ​ന്നി​നാ​ണ് വി​സി​ബി കം ​ബ്രി​ഡ്ജിന് ശി​ല​യി​ട്ട​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ടെ​ൻ​ഡ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
പി. ​അ​ബ്ദു​ൾ​ഹ​മീ​ദ് എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള 60 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പാ​ലം പ​ണി​യു​ന്ന​ത്.
500 ഏ​ക്ക​റോ​ള​മു​ള്ള ചെ​ർ​ന്നൂ​ർ ചാ​ലി​യി​ലെ ക​ർ​ഷ​ക​രു​ടെ ഏ​റെക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് ഈ ​വി​സി​ബി. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഇ​രു​പ​തു ല​ക്ഷം വി​നി​യോ​ഗി​ച്ചു നേ​ര​ത്തെ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്.
നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കു ശു​ദ്ധ​ജ​ല ല​ഭ്യ​മാ​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. മൂ​ന്നി​യൂ​ർ ചു​ഴ​ലി​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന തീ​ര​ദേ​ശ റോ​ഡി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​വും ഇ​തോ​ടെ ന​ട​പ്പാ​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ.