"നിയമവിരുദ്ധമാ‍യി ദത്തെടുത്താൽ കഠിന ശിക്ഷ’
Saturday, February 16, 2019 2:01 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ല​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്കാ​യി ദ​ത്തെ​ടു​ക്ക​ല്‍ സം​ബ​ന്ധി​ച്ച ജി​ല്ലാ​ത​ല പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി സ​ബ്ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ.​വി​ജ​യ​ന്‍ ഉ​ദ്ഘ​ാട​നം ചെ​യ്തു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ.​എ.​പി.​ദി​നേ​ശ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ പി. ​ബി​ജു, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​ധു​രി എ​സ്. ബോ​സ്, ഡി​സി​പി​യു പ്രൊ​ട്ട​ക്‌ഷന്‍ ഓ​ഫീ​സ​ര്‍ കെ.​ഷു​ഹൈ​ബ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ജു​വ​നൈ​ല്‍ ജ​സ്റ്റീസ് ആ​ക്റ്റ്-2015 എ​ന്ന വി​ഷ​യ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ആ​ക്റ്റിം​ഗ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​സി. വി​ജ​യ​രാ​ജ​ന്‍, അ​ഡോ​പ്ഷ​ന്‍ റ​ഗു​ലേ​ഷ​ന്‍-2017 എ​ന്ന വി​ഷ​യ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മാ​ധു​രി എ​സ്‌. ബോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​ന​ധി​കൃ​ത​മാ​യി കു​ട്ടി​ക​ളെ കൈ​മാ​റ്റംചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും വ്യ​ക്തി​ക​ള്‍​ക്കും ബാ​ല​നീ​തി നി​യ​മം-2015 പ്ര​കാ​രം മൂ​ന്നു വ​ര്‍​ഷം​വ​രെ ത​ട​വോ ഒ​രു ല​ക്ഷം രൂ​പ പി​ഴ​യോ ര​ണ്ടും കൂ​ടി​യോ ഉ​ള്ള ശി​ക്ഷ ല​ഭി​ക്കും.

നി​യ​മ​വി​രു​ദ്ധ ദ​ത്ത് ത​ട​യാ​നാ​യി പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഡോ​ക്‌​ട​ർ​മാ​ർ, ഹെ​ഡ് ന​ഴ്‌​സു​മാ​ര്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഡി​സി​പി​യു ജീ​വ​ന​ക്കാ​രാ​യ എം.​എ.​ശോ​ഭ, ടി.​കെ.​രേ​ഷ്മ, ബി.​സു​നി​ത എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ല​യി​ലെ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ള്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, ജ​ന​റ​ല്‍ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി കു​ഞ്ഞു​ങ്ങ​ളെ കൈ​മാ​റ്റം ചെ​യ്യു​ന്ന​ത് ത​ട​യാ​നാ​യി പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണ ബോ​ര്‍​ഡ് ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ ആഭി​മു​ഖ്യ​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നി​യ​മ​പ​ര​മാ​യി ദ​ത്തെ​ടു​ക്ക​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍ സ്റ്റേ​ഷ​നി​ലു​ള്ള ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.