പൊ​ന്നാ​ണ് റി​യാ​മോ​ൾ
Saturday, February 16, 2019 2:01 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഗു​ജ​റാ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ സ്കൂ​ൾ സീ​നി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ 4 X 100 മീറ്റർ റി​ലേ​യി​ൽ സ്വ​ർ​ണം നേ​ടി റി​യാ​മോ​ൾ ജോ​യി മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി. പു​ങ്ങം​ചാ​ൽ വ​യ​റ്റാ​ട്ടി​ൽ ജോ​യി-​റോ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.
പാ​ലാ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്.
വെ​ള്ള​രി​ക്കു​ണ്ട് നി​ർ​മ​ല​ഗി​രി സ്കൂ​ളി​ൽ എ​ൽ​പി വി​ഭ്യാ​സ​വും സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ​നി​ന്ന് യു​പി വി​ദ്യാ​ഭ്യാ​സ​വും പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം കോ​ഴി​ക്കോ​ട് പി.​ടി.​ഉ​ഷ സ്കൂ​ളി​ൽ സെ​ല​ക്‌ഷൻ ല​ഭി​ച്ചു. പി​ന്നീ​ട് മ​ല​പ്പു​റം ക​ട​ക​ശേ​രി ഐ​ഡി​യ​ൽ സ്കൂ​ളി​ലും പ​ഠി​ച്ചു.
ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ ദേ​ശീ​യ-​സം​സ്ഥാ​ന അ​ത്‌​ല​റ്റി​ക് മീ​റ്റു​ക​ളി​ൽ​നി​ന്ന് നി​ര​വ​ധി മെ​ഡ​ലു​ക​ളാ​ണ് റി​യാ​മോ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. 2016 സം​സ്ഥാ​ന മീ​റ്റി​ലും ഇ​ന്‍റ​ർ​ക്ല​ബ് മീ​റ്റി​ലും 800 മീ​റ്റ​റി​ൽ സ്വ​ർ​ണം, 2017 സം​സ്ഥാ​ന​ മീ​റ്റി​ൽ സ്വ​ർ​ണം, 2018 ൽ 800 ​മീ​റ്റ​റി​ലും 4 X 400 മീറ്ററിലും ​മെ​ഡ​ൽ, സം​സ്ഥാ​ന ഇ​ന്‍റ​ർ​ക്ല​ബ് മീ​റ്റി​ൽ 800 മീ​റ്റ​ർ, സം​സ്ഥാ​ന ജൂ​ണി​യ​ർ മീ​റ്റ് 800 മീ​റ്റ​ർ, ദേ​ശീ​യ ജൂ​ണി​യ​ർ മീ​റ്റ് 4 X 400 മീ​റ്റ​ർ എ​ന്നി​വ​യി​ൽ വെ​ള്ളി​യും നേ​ടി. ര​ണ്ടു​വ​ർ​ഷ​മാ​യി കോ​ട്ട​യം ജി​ല്ല​യി​ലെ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​ണ്.