പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് : ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന
Saturday, February 16, 2019 2:01 AM IST
പെ​രി​യ: ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം, റോ​ഡു​ക​ളു​ടെ വി​ക​സ​നം എ​ന്നി​വ​യ്ക്ക് ഊ​ന്ന​ൽ ന​ൽ​കി പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. കാ​ര്‍​ഷി​ക മേ​ഖ​ല, പ​ട്ടി​ക​ജാ​തി-​പ​ട്ടി​കവ​ര്‍​ഗ ക്ഷേ​മം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് പു​തി​യ കെ​ട്ടി​ടം, ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ത്കാ​ലി​ക സം​വി​ധാ​നം, മാ​ലി​ന്യ സം​സ്‌​ക​ര​ണം, ഹ​രി​ത കേ​ര​ളം എ​ന്നി​വ​യ്ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി​യ ബ​ജ​റ്റാ​ണ് വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​കൃ​ഷ്ണ​ന്‍ അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്. നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.