നൂ​ത​ന സം​രം​ഭ​ക ആ​ശ​യ​ങ്ങ​ളു​മാ​യി ഹാ​ക്ക​ത്തോ​ണ്‍
Saturday, February 16, 2019 2:01 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നും കാ​സ​ര്‍​ഗോ​ട്ടെ സ്റ്റാ​ര്‍​ട്ട​പ്പ് സം​രം​ഭ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​സ​ർ​ഗോ​ഡ് കൂ​ട്ടാ​യ്മ​യും മാ​ന്യ വി​ന്‍​ട​ച്ച് പാം ​മെ​ഡോ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച "ഹാ​ക്ക് ഇ​ന്‍ 50 ഹ​വേ​ര്‍​സ് ഹാ​ക്ക​ത്തോ​ണ്‍' സ്റ്റാ​ര്‍​ട്ട​പ്പ് മേ​ഖ​ല​യി​ലെ ന​വാ​ഗ​ത​ര്‍​ക്കും വി​ദ്യാ​ർ​ഥി​ക​ള്‍​ക്കും ന​വ്യാ​നു​ഭ​വ​മാ​യി. 58 അ​പേ​ക്ഷ​ക​രി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 24 ടീ​മു​ക​ളാ​ണ് ഹാ​ക്ക​ത്തോ​ണി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളും സ്റ്റാ​ര്‍​ട്ട​പ്പു​ക​ളും ഹാ​ക്ക​ത്തോ​ണി​ല്‍ പ​ങ്കെ​ടു​ത്തു. ബി​സി​ന​സ് സാ​ധ്യ​ത​യു​ള്ള​തും സാ​മൂ​ഹി​ക​മാ​യ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് സാ​ങ്കേ​തി​ക പ​രി​ഹാ​ര​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തു​മ​ട​ക്കം പു​തി​യ ആ​ശ​യ​ങ്ങ​ളു​മാ​യി എ​ത്തി​യ ന​വാ​ഗ​ത​ര്‍​ക്കും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഹാ​ക്ക​ത്തോ​ണ്‍ മു​ന്നോ​ട്ടു​ള്ളവ​ഴി​യി​ല്‍ വെ​ളി​ച്ചംവി​ത​റു​ന്ന​താ​യി.
ചി​ട്ടി​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും ഫ​ണ്ട് റേ​സിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ ചി​റ്റ് മീ ​യെ ഹാ​ക്ക​ത്തോ​ണി​ലെ മി​ക​ച്ച ടീ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കാ​സ​ര്‍​ഗോ​ഡ് എ​ല്‍​ബി​എ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ചി​റ്റ് മീ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ക​ര്‍​ഷ​ക​ര്‍​ക്ക് സി​എ​സ്ആ​ര്‍ ഫ​ണ്ട് ല​ഭ്യ​മാ​ക്കി ഫ​ല​പ്ര​ദ​മാ​യി കൃ​ഷി ന​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഫാം​സ്റ്റോ​ക്, ഫി​ന്‍ടെ​ക് രം​ഗ​ത്ത് അ​നേ​കം സാ​ധ്യ​ത​ക​ളു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ​യ​ല്‍​റ്റി കാ​ര്‍​ഡ്, എ​യ​ര്‍​ക​ണ്ടീ​ഷ​ണ​ര്‍ മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യപ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​യി നി​ര്‍​മി​ച്ചെ​ടു​ത്ത സ്മാ​ര്‍​ട്ട് വെ​ന്റ്റ് തു​ട​ങ്ങി​യ ടീ​മു​ക​ളെ മോ​സ്റ്റ് പ്രോ​മി​സിം​ഗ് സ്റ്റാ​ര്‍​ട്ട​പ്പു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച നാ​ലു സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍​ക്ക് കേ​ര​ള സ്റ്റാ​ര്‍​ട്ട​പ് മി​ഷ​ന്‍റെ ഇ​ന്‍​ക്യു​ബേ​ഷ​ന്‍ സ​പ്പോ​ര്‍​ട്ടും കാ​സ​ർ​ഗോ​ഡ് ക​മ്യൂ​ണി​റ്റി സ്ഥാ​പ​ക​രു​ടെ മെ​ന്‍റ​റിം​ഗ് സ​പ്പോ​ര്‍​ട്ടും ല​ഭി​ക്കും.