ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്: പാ​ർ​പ്പി​ട​ത്തി​നും പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ
Saturday, February 16, 2019 2:02 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നും പാ​ർ​പ്പി​ട​ത്തി​നും ഊ​ന്ന​ൽ​ന​ൽ​കി ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​വ​ത​രി​പ്പി​ച്ചു. 21,67,72,945 രൂ​പ വ​ര​വും 21,12,90,253 രൂ​പ ചെ​ല​വും 54,82,692 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് 2019 -20 സാ​മ്പ​ത്തി​ക​വ​ർ​ഷം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്ക് 1.28 കോ​ടി​യും പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് 2.14 കോ​ടി​യും വി​വി​ധ ഘ​ട​ക​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 50 ല​ക്ഷം, അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് 30 ല​ക്ഷം, ക​ന​ക​പ്പ​ള്ളി ശ്മ​ശാ​നം 25 ല​ക്ഷം, കാ​ർ​ഷി​ക മേ​ഖ​ല 17.8 ല​ക്ഷം, മൃ​ഗ​സം​ര​ക്ഷ​ണം 41 ല​ക്ഷം, വ​ള്ളി​ക്ക​ട​വ് സ്റ്റേ​ഡി​യം ഏ​ഴു ല​ക്ഷം എ​ന്നി​ങ്ങ​നെ തു​ക വ​ക​കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.
വി​ക​സ​ന ഫ​ണ്ടി​ന്‍റെ 20 ശ​ത​മാ​നം തു​ക ലൈ​ഫ് മി​ഷ​ന് നീ​ക്കി​വ​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പി.​വി. മൈ​ക്കി​ൾ, ജേ​ക്ക​ബ് ഇ​ട​ശേ​രി, ടോ​മി വ​ട്ട​യ്ക്കാ​ട്ട് എ​ന്നി​വ​ർ ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി കെ.​കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും എ​സ്.​ഹം​സ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​തോ​ടെ ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ 14 ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ച വ്യ​ക്തി എ​ന്ന നേ​ട്ടം രാ​ജു ക​ട്ട​ക്ക​യം സ്വ​ന്ത​മാ​ക്കി.