ല​ഹ​രി​മോ​ച​ന ചി​കി​ത്സാ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം 18ന്
Saturday, February 16, 2019 2:02 AM IST
നീ​ലേ​ശ്വ​രം: സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ പ്ര​ലോ​ഭ​ന​ങ്ങ​ള്‍​ക്കി​ര​യാ​യി ല​ഹ​രി​യു​ടെ ലോ​ക​ത്തേ​ക്ക് വ​ഴി​തെ​റ്റി പോ​കു​ന്ന യു​വ​ജ​ന​ങ്ങ​ളെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​രാ​ന്‍ നീ​ലേ​ശ്വ​ര​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ല​ഹ​രി മോ​ച​ന ചി​കി​ത്സാ​കേ​ന്ദ്രം 18ന് ​ഉ​ച്ച​യ്ക്ക് 12ന് ​എ​ക്‌​സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം ​രാ​ജ​ഗോ​പാ​ല​ന്‍ എം ​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി. ​ക​രു​ണാ​ക​ര​ന്‍ എം ​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ല​ഹ​രി​ക്കെ​തി​രേ എ​ക്‌​സൈ​സ് വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ല​ഹ​രി​മോ​ച​ന ചി​കി​ത്സാ​കേ​ന്ദ്രം നി​ർ​മി​ച്ച​ത്. നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് ഡീ ​അ​ഡി​ക്ഷ​ന്‍ കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്. ല​ഹ​രി ഉ​പ​യോ​ഗം യു​വാ​ക്ക​ളി​ല്‍ വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ത്യ​മാ​യ ചി​കി​ത്സ​ന​ല്‍​കി അ​വ​രെ ആ​രോ​ഗ്യ​ക​ര​മാ​യ സാ​മൂ​ഹി​ക ജീ​വി​തം ന​യി​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ചി​കി​ത്സാ കേ​ന്ദ്രം കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത്.
ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​ന്‍ ഔ​ട്ട് പേ​ഷ്യ​ന്‍റ് (ഒ​പി) വി​ഭാ​ഗം ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ അ​സി.​സ​ര്‍​ജ​ന്‍, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ്, ക​ണ്‍​സ​ല്‍​ട്ട​ന്‍റ് സൈ​ക്യാ​ട്രി​സ്റ്റ്, സ്റ്റാ​ഫ് ന​ഴ്‌​സ്, സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍, ക്ലീ​നിം​ഗ് ജീ​വ​ന​ക്കാ​ര​ന്‍ എ​ന്നി​വ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. പ​ത്തു​പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ട് ഇ​വി​ടെ. എ​ക്‌​സൈ​സ് റെ​യ്ഡു​ക​ളി​ലും മ​റ്റും പി​ടി​യി​ലാ​കു​ന്ന ല​ഹ​രി​ക്ക​ടി​മ​യാ​യ​വ​രെ ഇ​വി​ടെ ചി​കി​ത്സി​ക്കും. ല​ഹ​രി മോ​ച​ന ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാ​ന്‍ കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫീ​സ്-04994 256728, കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്-04994 255332, ഹൊ​സ്ദു​ര്‍​ഗ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്-04672 204125, നീ​ലേ​ശ്വ​രം ഡി ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​ർ-04672 282933 എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.