ക്ര​മ​ക്കേ​ട്: റോ​ഡ് പൊ​ളി​ച്ച് വീ​ണ്ടും ടാ​ർ​ചെ​യ്തു
Saturday, February 16, 2019 10:39 PM IST
രാ​ജ​കു​മാ​രി: കേ​ന്ദ്ര റോ​ഡ് ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന പൂ​പ്പാ​റ - രാ​ജാ​ക്കാ​ട് റോ​ഡി​ന്‍റെ ടാ​റിം​ഗി​ൽ വീ​ണ്ടും ക്ര​മ​ക്കേ​ട്. ടാ​റിം​ഗ് ന​ട​ത്തി പി​റ്റേ​ന്ന് പൊ​ളി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ കു​രു​വി​ള​സി​റ്റി മു​ത​ൽ മു​രി​ക്കും​തൊ​ട്ടി വ​രെ​യു​ള്ള ഒ​രു​കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം കു​ത്തി​യി​ള​ക്കി വീ​ണ്ടും ടാ​ർ​ചെ​യ്തു.ബി​എം​ബി​സി ടാ​റിം​ഗി​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യി കു​രു​വി​ള​സി​റ്റി മു​ത​ൽ മു​രി​ക്കും​തൊ​ട്ടി ജു​മാ മ​സ്ജി​ദ് വ​രെ​യു​ള്ള ഭാ​ഗം വെ​ള്ളി​യാ​ഴ്ച​യാ​ണ് ടാ​ർ ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളും മി​ശ്രി​തം ഉ​റ​യ്ക്കാ​തെ പൊ​ളി​ഞ്ഞി​ള​കി. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ഇ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ക്കു​ക​യും ഒ​രു​കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ ടാ​റിം​ഗ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത​ശേ​ഷം വീ​ണ്ടും ടാ​ർ​ചെ​യ്യാ​ൻ ക​രാ​റു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ടാ​റിം​ഗ് മി​ശ്രി​തം ത​യാ​റാ​ക്കി​യ​തി​ലെ അ​പാ​ക​ത മൂ​ല​മാ​ണ് പൊ​ളി​ഞ്ഞ​തെ​ന്ന് എ​ഇ പ​റ​യു​ന്നു. ക​ജ​നാ​പ്പാ​റ​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ്ലാ​ന്‍റി​ൽ ത​യാ​റാ​ക്കു​ന്ന മി​ശ്രി​ത​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വേ​ഗ​ത്തി​ൽ ജോ​ലി​ക​ൾ തീ​ർ​ക്കു​ന്ന​തി​നാ​യി എ​റ​ണാ​കു​ള​ത്തി​നു സ​മീ​പ​ത്തെ ഒ​രു പ്ലാ​ന്‍റി​ൽ​നി​ന്നും 15 ലോ​ഡോ​ളം മി​ശ്രി​തം കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​തു​പ​യോ​ഗി​ച്ച ഭാ​ഗ​ത്താ​ണ് അ​പാ​ക​ത​യു​ണ്ടാ​യ​ത്.ഒ​രാ​ഴ്ച മു​ൻ​പ് രാ​ജ​കു​മാ​രി ടൗ​ണി​ൽ ന​ട​ത്തി​യ ടാ​റിം​ഗ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ളി​ഞ്ഞ​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്ന് ഇ​ള​ക്കി​മാ​റ്റി റീ ​ടാ​ർ ചെ​യ്തി​രു​ന്നു.