കൗ​ണ്‍​സി​ല​റു​ടെ സ​മ​ര​ഭീ​ഷ​ണി ഫ​ലം​ക​ണ്ടു: ഓ​ട​യി​ലെ മാ​ലി​ന്യം നീ​ക്കം​ചെ​യ്തു
Saturday, February 16, 2019 10:39 PM IST
തൊ​ടു​പു​ഴ: ഓ​ട​യി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു​മു​ന്നി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന കൗ​ണ്‍​സി​ല​റു​ടെ ഭീ​ഷ​ണി ഫ​ലം​ക​ണ്ടു. മ​ങ്ങാ​ട്ടു​ക​വ​ല -വെ​ങ്ങ​ല്ലൂ​ർ നാ​ലു​വ​രി​പാ​ത​യി​ൽ ദു​ർ​ഗ​ന്ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്ന മാ​ലി​ന്യം ഇ​ന്ന​ലെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു.

മ​ങ്ങാ​ട്ടു​ക​വ​ല​യ​ക്കു സ​മീ​പം നാ​ലു​വ​രി പാ​ത​യി​ൽ മ​ങ്ങാ​ട്ടു​ക​വ​ല​യ​ക്കു സ​മീ​പം ഓ​ട​യി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​തു​ട​ർ​ന്നു ഇ​തു നീ​ക്കം​ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ചി​ല കൗ​ണ്‍​സി​ല​ർ​മാ​രു​ടെ​യും ഇ​ട​പെ​ടി​ലി​നെ​തു​ട​ർ​ന്നു ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് വാ​ർ​ഡ് കൗ​ണ്‍​സി​ല​റാ​യ ജെ​സി ജോ​ണി ന​ഗ​ര​സ​ഭ​യ്ക്കു​മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ​മി​രി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കു ക​ത്തു ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ ഓ​ട​യി​ലെ സ്ലാ​ബു​ക​ൾ മാ​റ്റി മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

മാ​ലി​ന്യ​നീ​ക്കം ത​ട​സ​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​യെ സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഓ​ട​യി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ന്ന് ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഓ​ട തു​റ​ന്ന് മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് സ​മീ​പ​ത്തെ മ​ത്സ്യ​വി​ൽ​പ​ന​ക്കാ​രു​ടെ താ​ൽ​പ​ര്യ​പ്ര​കാ​രം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി​ക​ൾ നി​ർ​ത്തി​വ​യ്പി​ച്ച​ത്. ഓ​ട അ​ട​ഞ്ഞി​രി​ക്കു​ന്ന​തു​മൂ​ലം മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​തു വ​ലി​യ തോ​തി​ലു​ള്ള ദു​ർ​ഗ​ന്ധ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച​യാ​ണ് ഒ​ൻ​പ​താം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജെ​സി ജോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് സ്ലാ​ബ് മാ​റ്റി ഓ​ട വൃ​ത്തി​യാ​ക്കാ​നു​ള്ള ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ഓ​ട​യ്ക്കു മു​ക​ളി​ലെ സ്ലാ​ബ് നീ​ക്കി​യ​തോ​ടെ ഇ​വി​ടു​ത്തെ ചി​ല ക​ച്ച​വ​ട​ക്കാ​ർ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ഇ​വ​ർ​ക്ക് അ​നു​കൂ​ല​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രും ചി​ല കൗ​ണ്‍​സി​ല​ർ​മാ​രും രം​ഗ​ത്തെ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ മാ​ലി​ന്യം നീ​ക്കു​ന്ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കൗ​ണ്‍​സി​ല​ർ സ​ത്യ​ഗ്ര​ഹ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​ത​ന്നെ ഓ​ട തു​റ​ന്ന് മാ​ലി​ന്യം നീ​ക്കാ​ൻ സെ​ക്ര​ട്ട​റി നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഓ​ട തു​റ​ന്ന് മാ​ലി​ന്യം നീ​ക്കി​യ​തി​നു​ശേ​ഷം സ്ലാ​ബു​ക​ൾ പ​ഴ​യ​രീ​തി​യി​ലാ​ക്കി.

ഇ​വി​ടെ ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗം സ്ലാ​ബു​ക​ൾ​ക്കു മു​ക​ളി​ലാ​ണ് ഇ​റ​ക്കി നി​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​തു ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.