സ​മ​ഗ്ര പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, February 16, 2019 10:39 PM IST
തൊ​ടു​പു​ഴ: പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ഏ​റ്റ​വും ഉ​യ​ർ​ന്ന തോ​തി​ൽ കാ​ണു​ന്ന​ത് വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലാ​ണെ​ന്നു മ​ന്ത്രി എം.​എം. മ​ണി. വ​ഴി​ത്ത​ല ശാ​ന്തി​ഗി​രി കോ​ള​ജി​ൽ ആ​രം​ഭി​ച്ച സ​മ​ഗ്ര പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും സു​സ്ഥി​ര വി​ക​സ​ന​വും പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​കൃ​തി മ​ലി​നീ​ക​ര​ണം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും വ​ഴി തു​റ​ക്കു​ക​യാ​ണ്. ജൈ​വ കൃ​ഷി പ്രോ​ൽ​സാ​ഹി​പ്പി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം മ​ന്ത്രി എ​ടു​ത്തു പ​റ​ഞ്ഞു. ന​വോ​ത്ഥാ​ന നാ​യ​ക​നാ​യ ചാ​വ​റ​യ​ച്ച​ന്‍റെ പാ​ത പി​ന്തു​ട​രു​ന്ന സി​എം​ഐ സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​ന്ത്രി ശ്ലാ​ഘി​ച്ചു.
മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​പോ​ൾ പ​റ​ക്കാ​ട്ടേ​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന സാ​ന്പ​ത്തി​ക കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ മോ​ന​മ്മ കോ​ക്കാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി, സോ​ഷ്യ​ൽ വ​ർ​ക്ക് കൗ​ണ്‍​സി​ല​ർ റ​വ.​ഡോ.​മാ​ത്യു മ​ഞ്ഞ​ക്കു​ന്നേ​ൽ, കോ​ള​ജ് മാ​നേ​ജ​ർ ഫാ.​മാ​ത്യു ക​ള​പ്പു​ര, പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ബോ​ബി ത​ളി​ക​പ​റ​ന്പി​ൽ, ബ​ർ​സാ​ർ ഫാ.​ജി​ൻ​സ് പ​ടി​ഞ്ഞാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും സി​എം​ഐ സ​ഭാ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും ആ​ശ്ര​മ​ങ്ങ​ൾ വ​ഴി​യും ഇ​ടു​ക്കി,എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളി​ലേ​ക്ക്
എ​ത്തു​ന്ന ഹ​രി​ത പ​ദ്ധ​തി​ക്കാ​ണ് ശാ​ന്തി​ഗി​രി കോ​ള​ജി​ൽ തു​ട​ക്കം കു​റി​ച്ച​ത്.
വി​ഷ​ലി​പ്ത​മാ​യ ഭ​ക്ഷ്യ സം​സ്കാ​രം പു​റ​ന്ത​ള​ളി ജൈ​വ സം​സ്കാ​രം പു​ന​ർ​ജീ​വി​പ്പി​ച്ച് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പാ​ക്കി സു​ര​ക്ഷി​ത ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നു​ള​ള ആ​ശ​യം ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ​യും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും പൊ​തു സ​മൂ​ഹ​ത്തി​ന് പ​ക​രാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള​ള ഗ്ലോ​ബ​ൽ ലീ​ഡേ​ഴ്സ് ഫൗ​ണ്ടേ​ഷ​ൻ ദേ​ശീ​യ ഹ​രി​ത​പു​ര​സ്കാ​രം ല​ഭി​ച്ച സി​എം​ഐ സ​ഭ​യു​ടെ പ്ര​ഥ​മ ഗ്രീ​ൻ പ്രൊ​വി​ൻ​സാ​യ മു​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്രൊ​വി​ൻ​സാ​ണ് സ​മ​ഗ്ര പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.