രു​ചി​യു​ടെ പൊ​ടി​പൂ​ര​മാ​യി ന്യൂ​മാ​നി​ൽ ഭ​ക്ഷ്യ​മേ​ള
Saturday, February 16, 2019 10:39 PM IST
തൊ​ടു​പു​ഴ: ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ രു​ചി വൈ​വി​ധ്യ​വു​മാ​യി ന്യൂ​മാ​ൻ കോ​ള​ജി​ൽ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഉ​പ്പും മു​ള​കും എ​ന്നു പേ​രി​ട്ട മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​ൽ​സ​ര​ബു​ദ്ധി​യോ​ടെ രു​ചി​ക്കൂ​ട്ടു​ക​ളി​ൽ വൈ​വി​ധ്യം തീ​ർ​ത്ത് മേ​ള കൊ​ഴു​പ്പി​ച്ചു.
ത​ട്ടു​ക​ട, പു​ട്ടു​ക​ട, ബ​ജി​ക്ക​ട മു​ത​ൽ ജ്യൂ​സ്, ഐ​സ്ക്രീ്ം പാ​ർ​ല​ർ​വ​രെ ആ​ക​ർ​ഷ​ക​മാ​യ പേ​രു​ക​ളി​ൽ കോ​ള​ജ് കാ​ന്പ​സി​ൽ നി​ര​ന്നു. നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ മു​ത​ൽ മ​ല​ബാ​ർ ബി​രി​യാ​ണി​യും ഗ്രി​ൽ​ഡ് ചി​ക്ക​ൻ​വ​രെ ഭ​ക്ഷ്യ സ്റ്റാ​ളു​ക​ളി​ലെ അ​ടു​ക്ക​ള​ക​ളി​ൽ ത​യാ​റാ​യി. ഉ​ച്ച​യോ​ടെ സ്റ്റാ​ളു​ക​ളി​ൽ വ​ൻ തി​ര​ക്കാ​യി. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​പു​റ​മെ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​വി​ൻ​സ​ന്‍റ് നെ​ടു​ങ്ങാ​ട്ടും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ്യ​വി​ഭ​ങ്ങ​ളു​ടെ രു​ചി​ക്കൂ​ട്ടു​ക​ൾ ആ​സ്വ​ദി​ക്കാ​ൻ ഭ​ക്ഷ്യ​സ്റ്റാ​ളു​ക​ളി​ൽ എ​ത്തി​യി​രു​ന്നു.