ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ
Saturday, February 16, 2019 10:39 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് നാ​ളെ ന​ട​ക്കും. രാ​വി​ലെ 11നു ​ന​ഗ​ര​സ​ഭ ഹാ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്. ഇ​ടു​ക്കി ആ​ർ​ഡി​ഒ എം.​പി. വി​നോ​ദ് വ​ര​ണാ​ധി​കാ​രി​യാ​കും.
ക​ഴി​ഞ്ഞ മാ​സം 25നു ​യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യ​തി​നെ​തു​ടു​ർ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് അം​ഗ​മാ​യ മി​നി മ​ധു ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ​വി​യി​ൽ നി​ന്നും പു​റ​ത്താ​യ​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. ബി​ജെ​പി പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്. ജൂ​ണ്‍ 18നു ​ന​ട​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​യ ടി.​കെ.​സു​ധാ​ക​ര​ൻ നാ​യ​രു​ടെ വോ​ട്ട് അ​സാ​ധു​വാ​യ​തി​നെ തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് എ​ൽ​ഡി​എ​ഫ് അം​ഗം ചെ​യ​ർ​പേ​ഴ്സ​ണാ​യ​ത്. കൗ​ണ്‍​സി​ലി​ലെ 35 അം​ഗ സം​ഖ്യ​യി​ൽ യു​ഡി​എ​ഫി​നു 14 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. എ​ൽ​ഡി​എ​ഫി​ന് 13ഉം ​ബി​ജെ​പി​ക്ക് എ​ട്ടും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ലെ ബി​ജെ​പി വോ​ട്ടെ​ടു​പ്പി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത. വോ​ട്ടെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ രാ​വി​ലെ യു​ഡി​എ​ഫ് യോ​ഗം ചേ​ർ​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​ക്ക് മ​ൽ​സ​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി​യെ ത​ന്നെ ഇ​ത്ത​വ​ണ​യും മ​ൽ​സ​രി​ക്കാ​നാ​യി ഐ​ക​ക​ണ്ഠേ​ന തീ​രു​മാ​നി​ച്ചു. കൗ​ണ്‍​സി​ലം​ഗ​ങ്ങ​ൾ​ക്ക് അ​താ​തു പാ​ർ​ട്ടി നേ​തൃ​ത്വം വി​പ്പു ന​ൽ​കി. യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് പു​റ​മെ നേ​താ​ക്ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.