റാ​ങ്ക് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു
Saturday, February 16, 2019 10:39 PM IST
തൊ​ടു​പു​ഴ: എം​ജി യൂ​ണി​വ​ഴ്സി​റ്റി എം​എ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ പി.​എ​സ്. ദീ​പ്തി, എം​കോം പ​രീ​ക്ഷ​യി​ൽ നാ​ലാം റാ​ങ്ക് നേ​ടി​യ ടെ​റ്റ്സി ഡൊ​മ​നി​ക്, ബി.​കോം പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ പി.​എ​സ്.​മാ​യ എ​ന്നി​വ​രെ തൊ​ടു​പു​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.
കൂ​ത്താ​ട്ടു​കു​ളം വെ​ളി​യ​ന്നൂ​രി​ൽ കാ​ൽ വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ ഒ​രു വ​യ​സു​കാ​രി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി ശ​ര​ണ്‍ കെ. ​മോ​ഹ​ന​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​ർ​ജ് ജേ​താ​ക്ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. സ്റ്റീ​ഫ​ൻ പ​ച്ചി​ക്ക​ര, കെ.​എം. രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ജോ​ർ​ജ്. ജെ​യിം​സ് സ്വാ​ഗ​ത​വും വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എം.​എം. അ​ബ്ര​ഹാം ന​ന്ദി​യും പ​റ​ഞ്ഞു