ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ : മ​ന്ത്രി എം.​എം. മ​ണി രാ​ജി​വ​യ്ക്ക​ണം: ഡീ​ൻ
Saturday, February 16, 2019 10:39 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മ​ന്ത്രി എം.​എം. മ​ണി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാ​ണ് ചെ​ന്പ​ക​പ്പാ​റ സ്വ​ദേ​ശി ശ്രീ​കു​മാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. 5000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് എ​ന്നു പ​റ​ഞ്ഞു ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന സ​ർ​ക്കാ​ർ കൃ​ഷി​ക്കാ​രു​ടെ മു​ഴു​വ​ൻ ക​ട​ങ്ങ​ളും എ​ഴു​തി​ത​ള്ളാ​ൻ ത​യാ​റാ​ക​ണം. അ​ടി​യ​ന്ത​ര​മാ​യി ക​ട​ങ്ങ​ൾ എ​ഴു​തി​ത​ള്ളാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് മു​ന്ന​റി​യി​പ്പു​ന​ൽ​കി.