മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ്
Saturday, February 16, 2019 10:39 PM IST
തൊ​ടു​പു​ഴ: കാ​ഡ്സ് ജൈ​വ​ശ്രീ അ​വാ​ർ​ഡ് ജേ​താ​വ് ലൂ​ക്കാ​ച്ച​ൻ തോ​ട്ടു​പാ​ട്ടി​ന്‍റെ കോ​ടി​ക്കു​ള​ത്തു​ള്ള മ​ത്സ്യ​കു​ള​ത്തി​ൽ വ​ള​ർ​ത്തി​യ ന​ട്ട​ർ, തി​ലോ​പ്പി​യ തു​ട​ങ്ങി​യ​വ​യു​ടെ വി​ള​വെ​ടു​പ്പും വി​ല്പ​ന​യും നാ​ളെ രാ​വി​ലെ 11-നു ​കി​ഴ​ക്കേ​കൊ​ടി​ക്കു​ള​ത്ത് ന​ട​ക്കും. ഫോ​ണ്‍: 04862-264646

കെഎ​സ്എ​സ്പി​യു ബ്ലോ​ക്ക് സ​മ്മേ​ള​നം

തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തൊ​ടു​പു​ഴ ബ്ലോ​ക്ക് സ​മ്മേ​ള​നം എ​ൻ.​കെ. പീ​താം​ബ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കാ​ലി​ക പ്ര​സ​ക്തി എ​ന്ന​വി​ഷ​യ​ത്തി​ൽ വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാം​സ്കാ​രി​ക വേ​ദി ക​ണ്‍​വീ​ന​ർ ജോ​സ​ഫ് മൂ​ല​ശേ​രി ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി. സി.​എ​സ്. ശ​ശീ​ന്ദ്ര​ൻ, എ.​സി. കു​രു​വി​ള, എം.​ജെ. മേ​രി, കെ.​വി. മാ​ത്യു, പി.​ജി. ഭാ​ര​തി​യ​മ്മ, ടി. ​ചെ​ല്ല​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.