കു​മ​ളി പ​ഞ്ചാ​യ​ത്തി​ന് 55 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ
Saturday, February 16, 2019 10:41 PM IST
കു​മ​ളി: കു​മ​ളി പ​ഞ്ചാ​യ​ത്തി​ന് 554232155 രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ അം​ഗീ​ക​രി​ച്ചു. ബ​ജ​റ്റ് പ്ര​കാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​കെ ത​ന​ത് വ​രു​മാ​നം 7,02,88,000രൂ​പ​യാ​ണ്.​ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്‍​സി മാ​ത്യു അ​വ​ത​രി​പ്പി​ച്ചു. യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ത്പാ​ദ​ന-​സേ​വ​ന-​പ​ശ്ചാ​ത്ത​ല​മേ​ഖ​ല​ക​ളു​ടെ സ്ഥാ​യി​യാ​യ വി​ക​സ​നം ല​ക്ഷ്യം​വ​യ്ക്കു​ന്ന​താ​ണ് ബ​ജ​റ്റ്്. ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും ഉൗ​ന്ന​ൽ ന​ൽ​കു​ന്ന​താ​ണ് ബ​ജ​റ്റ്. ലൈ​ഫ് സ​ന്പൂ​ർ​ണ ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ഭൂ​ര​ഹി​ത- ഭ​വ​ന​ര​ഹി​ത​ർ​ക്ക് വാ​സ​യോ​ഗ്യ​മാ​യ വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന ഹ​ഡ്കോ മു​ഖാ​ന്തി​രം അ​നു​വ​ദി​ച്ച വാ​യ്പ​യു​ടെ തി​രി​ച്ച​ട​വി​നും ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തി​ക​ര​ണ​ത്തി​നു​മാ​യി 1,72,00,000രൂ​പ​യും അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തി വാ​സ​യോ​ഗ്യ​മാ​ക്കാ​വു​ന്ന വീ​ടു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 1,24,00,000 രൂ​പ​യും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ചെ​ളി​മ​ട​യി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മാ​ണ​ത്തി​ന് 4.5 കോ​ടി രൂ​പ​യും ബ​ജ​റ്റി​ലു​ണ്ട്.
തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് 46 ല​ക്ഷം രൂ​പ​യും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ബേ​ബി ബെ​ഡ്, വാ​ട്ട​ർ ഫി​ൽ​റ്റ​ർ, ഗ്യാ​സ് സ്റ്റൗ, ​റാ​ക്ക്, ഫ​ർ​ണീ​ച്ച​ർ എ​ന്നി​വ​ക​ൾ വാ​ങ്ങു​ന്ന​തി​ന് 14 ല​ക്ഷം രൂ​പ​യും അ​ങ്ക​ണ​വാ​ടി പോ​ഷ​കാ​ഹാ​ര പ​രി​പാ​ടി​ക്ക് 68 ല​ക്ഷം​രൂ​പ​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്, ബ​ത്ത എ​ന്നി​വ ന​ൽ​കു​ന്ന​തി​ന് 14,68,000 രൂ​പ​യും വ​ക​യി​രു​ത്തി.
പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ റോ​ഡു​ക​ൾ​ക്കാ​യി നാ​ലു​കോ​ടി​രൂ​പ​യും ന​ട​പ്പാ​ത​ക​ൾ, പാ​ല​ങ്ങ​ൾ, ക​ലു​ങ്കു​ക​ൾ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 1.75 കോ​ടി രൂ​പ​യും പൊ​തു​കെ​ട്ടി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും നി​ർ​മാ​ണ​ങ്ങ​ൾ​ക്കു​മാ​യി 80 ല​ക്ഷം രൂ​പ​യും കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് 1.4 കോ​ടി രൂ​പ​യും ടൂ​റി​സം മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 25 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.