മ​ഹാ ശി​ലാ​യു​ഗ ച​രി​ത്രം​തേ​ടി ഗ​വേ​ഷ​ക​ർ ഇ​ടു​ക്കി​യി​ൽ
Saturday, February 16, 2019 10:41 PM IST
രാ​ജ​കു​മാ​രി: ഇ​ടു​ക്കി​യു​ടെ മ​ഹാ​ശി​ലാ​യു​ഗ​ത്തി​ന്‍റെ ച​രി​ത്രം ശാ​സ്ത്രീ​യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍​സി​ൽ ജി​ല്ല​യി​ൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി. ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ പി.​കെ. മൈ​ക്കി​ൾ ത​ര​ക​ന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് സ​ഘം വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.
ഇ​ടു​ക്കി​യു​ടെ മ​ല​മ​ട​ക്കു​ക​ളി​ൽ മ​ഹാ ശി​ലാ​യു​ഗ​ത്തി​ന്‍റെ അ​റി​യ​പ്പെ​ടാ​ത്ത അ​വ​ശേ​ഷി​പ്പു​ക​ൾ നി​ര​വ​ധി​യാ​ണ്. ഇ​വ​യെ​ല്ലാം സം​ര​ക്ഷ​ണ​മി​ല്ലാ​തെ നാ​ശി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​രി​ത്ര​ശേ​ഷി​പ്പു​ക​ളെ ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് ഇ​വ ജി​പി​എ​സ് മെ​ഷി​ൻ ഉ​പ​യോ​ഗി​ച്ച് ശാ​സ്ത്രീ​യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന് കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ലെ ച​രി​ത്ര​വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.
മു​നി​യ​റ​ക​ൾ, ന​ന്ന​ങ്ങാ​ടി​ക​ൾ കാ​ണ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ൾ, വീ​ര​ക്ക​ല്ലു​ക​ൾ, ക​ല്ലു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ലി​ഖി​ത​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തു​ക​യും ഇ​വ ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​നു വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യും. മു​ട്ടു​കാ​ട് മു​നി​പ്പാ​റ​യി​ലെ മു​നി​യ​റ​ക​ൾ, രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ​യി​ലെ വീ​ര​ക്ക​ല്ല് എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. വീ​ര​ക്ക​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ലി​ഖി​ത​ങ്ങ​ൾ എ​ക്സ്റ്റാ​ന്പ് ചെ​യ്ത് പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​തി​ന് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ശേ​ഷം മ​റ്റു ച​രി​ത്ര അ​ധ്യാ​പ​ക​ർ, പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ശി​ൽ​പ​ശാ​ല​യും സം​ഘ​ടി​പ്പി​ക്കും.
അ​ക്കാ​ഡ​മി​ക് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​നീ​ഷ് കാ​നാ​ട്ട്, റി​സ​ർ​ച്ച് ഓ​ഫീ​സ​ർ ഡോ. ​റെ​യി​ച്ച​ൽ എ. ​വ​ർ​ഗീ​സ്, പു​രാ​വ​സ്തു ഗ​വേ​ഷ​ക​ൻ ശ​ര​ത് ച​ന്ദ്ര​ബാ​ബു, ത​മി​ഴ് യൂ​ണി​വ​ഴ്സി​റ്റി ഗ​വേ​ഷ​ക ജ​സീ​റ, എം​ഇ​എ​സ് കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം ത​ല​വ​ൻ സ​ഫീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​ഇ​എ​സ് കോ​ള​ജി​ലെ ഇ​രു​പ​തോ​ളം ച​രി​ത്ര വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​ഠ​ന​വും വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​ത്തു​ന്ന​ത്.