മ​ധ്യ​മേ​ഖ​ല സ​മ്മേ​ള​നം
Saturday, February 16, 2019 10:41 PM IST
നെ​ടു​ങ്ക​ണ്ടം: ഓ​ൾ ഇ​ന്ത്യ ഗ്രാ​മീ​ണ്‍ ഡാ​ക് സേ​വ് യൂ​ണി​യ​ൻ(​എ​ഐ​ജി​ഡി​എ​സ് യു) ​കേ​ര​ള സ​ർ​ക്കി​ൾ മ​ധ്യ​മേ​ഖ​ല സ​മ്മേ​ള​നം ഇ​ന്ന് നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി​ഡി​എ​സ് ജീ​വ​ന​ക്കാ​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്കു​ക, അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക, പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ അ​വ​ശ്യ​ങ്ങ​ളാ​ണ് യൂ​ണി​യ​ൻ സ​മ്മേ​ള​ന​ത്തി​ലൂ​ടെ ഉ​ന്ന​യി​ക്കു​ന്ന​ത്. രാ​വി​ലെ 10.30 നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ പ്ര​ക​ട​നം​ന​ട​ത്തും. 11-ന് ​എ​ല​ഗ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ.​എ​സ്.​ബി​ജി​മോ​ൾ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്യും. പി.​എ. സേ​വ്യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. സി​പി​ഐ ജി​ല്ലാ​സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ, എ​ഐ​ജി​ഡി​എ​സ് യു ​അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എ​സ്. മ​ഹാ​ദേ​വ​യ്യ, ഇ​ടു​ക്കി പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് വി. ​പ​ര​മ​ശി​വം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ജാ​ഫ​ർ, സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ. ​സു​ന്ദ​ര​ശ്വേ​ര​ൻ, സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​എ. വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.