ആ​ദി​വാ​സി യു​വ​തി​ക​ൾ കു​ത്തി​യി​രി​പ്പു​സ​മ​രം തു​ട​ങ്ങി
Saturday, February 16, 2019 10:41 PM IST
അ​ടി​മാ​ലി: പ്ര​കൃ​തി ദു​രു​ന്ത​ത്തി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ട് പു​ന​ർ​നി​ർ​മി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ല്ല. ആ​ദി​വാ​സി യു​വ​തി​ക​ൾ അ​ടി​മാ​ലി ട്രൈ​ബ​ൽ ഓ​ഫീ​സി​നു​മു​ൻ​പി​ൽ കു​ത്തി​യി​രി​പ്പു​സ​മ​രം ആ​രം​ഭി​ച്ചു. അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ കു​ള​മാ​ൻ​കു​ഴി ആ​ദി​വാ​സി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ദീ​പ പ്ര​ശാ​ന്ത്, സ്വ​പ്ന രാ​ജു എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ സ​മ​രം തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലാ​ണ് ഇ​വ​രു​ടെ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ച​ത്. മാ​സ​ങ്ങ​ളോ​ളം സ​മീ​പ​ത്തെ ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ ക്യാ​ന്പി​ൽ താ​മ​സി​ച്ചു. ദീ​പ​യും ര​ണ്ടു കു​ട്ടി​ക​ളും ഇ​പ്പോ​ഴും ഇ​വി​ടെ​യാ​ണ് താ​മ​സം. ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു ജ​നു​വ​രി 15-ന​കം ന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.
പ്ര​ള​യ സ​ഹാ​യ​മാ​യ പ​തി​നാ​യി​രം രൂ​പ ഇ​വ​ർ​ക്ക് ന​ൽ​കി​യ​താ​ണ്. ഭൂ​മി​യു​ടെ കൈ​വ​ശ​രേ​ഖ ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ഭ​വ​ന നി​ർ​മാ​ണ​ത്തി​നു​ള്ള ആ​ദ്യ​ഗ​ഡു ന​ൽ​കു​ന്ന​തി​ന് താ​മ​സം വ​രു​ന്ന​തെ​ന്ന് ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. അ​ടി​മാ​ലി ഓ​ഫീ​സി​നു​കീ​ഴി​ൽ 30 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തി​ന്‍റെ ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ന്നു​വ​രു​ന്ന​താ​യും ഓ​ഫീ​സ​ർ പ​റ​ഞ്ഞു.