ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം
Saturday, February 16, 2019 10:42 PM IST
ഉ​പ്പു​ത​റ: ഏ​ല​പ്പാ​റ​യി​ൽ ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ​യും ബ​സ് ടെ​ർ​മി​ലി​ന്‍റെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കും. ഇ.​എ​സ്. ബി​ജി​മോ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ജോ​യ്സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഏ​ല​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​ത്താ​യാ​ണ് ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​ർ നി​ർ​മി​ക്കു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ സ്ഥ​ല​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് അ​നു​വ​ദി​ച്ച 2.28 കോ​ടി രൂ​പ​യും ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​നു​വ​ദി​ച്ച 85 ല​ക്ഷം രൂ​പ​യും ചേ​ർ​ത്താ​ണ് ആ​ശു​പ​ത്രി നി​ർ​മി​ക്കു​ന്ന​ത്.
മൂ​ന്നു​കോ​ടി​രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന ബ​സ്് ടെ​ർ​മി​ന​ലാ​ണ് ഏ​ല​പ്പാ​റ​യി​ൽ നി​ർ​മി​ക്കു​ന്ന​ത്. ഒ​രു​കോ​ടി രൂ​പ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കു​ടും​ബ​ശ്രീ ഓ​ഫീ​സ് നാ​ളെ​മു​ത​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കും.