സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് നി​ർ​മാ​ണോ​ദ്ഘാ​ട​നം
Saturday, February 16, 2019 10:42 PM IST
മു​രി​ക്കാ​ശേ​രി: തോ​പ്രാം​കു​ടി​യി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച എ​ട്ടു​സെ​ന്‍റ് സ്ഥ​ല​ത്ത് കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു​കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ക്കു​ന്ന ആ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ​യു​ള​ള കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 19-ന് ​വൈ​കു​ന്നേ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ ലൈ​വി​ലൂ​ടെ നി​ർ​വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത് - ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് തോ​പ്രാം​കു​ടി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​നു ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ശി​ലാ​ഫ​ല​ക അ​നാഛാ​ദ​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജു, ജി​ല്ലാ ര​ജി​സ്ട്രാ​ർ എ​ബി ജോ​ർ​ജ്, സ്ഥ​ലം ന​ൽ​കി​യ ബൈ​ജു കൊ​ല്ല​റ​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ ജോ​സ​ഫ്. കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ സി.​വി. വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സെ​ലി​ൻ മാ​ത്യു, കെ.​പി. സു​രേ​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി. സെ​ൽ​വം, ഉ​ൻ​മേ​ഷ് ജോ​സ്, ഷാ​ജി തോ​മ​സ്, വി​നി​മോ​ൾ ജോ​സ​ഫ്, ഫെ​ബി​ൻ രാ​ജു, തോ​പ്രാം​കു​ടി സ​ബ് ര​ജി​സ്ട്രാ​ർ കെ.​ആ​ർ. ര​ഘു, കെ.​യു. വി​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.