നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് പ​ത്തു​ല​ക്ഷ​വും സ്വ​രാ​ജ് ട്രോ​ഫി​യും
Saturday, February 16, 2019 10:42 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ഇ​ര​ട്ട​നേ​ട്ടം. ജി​ല്ല​യി​ലെ മി​ക​ച്ച പ​ഞ്ചാ​യ​ത്തി​നു​ള്ള അ​വാ​ർ​ഡും മി​ക​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു​ള്ള അ​വാ​ർ​ഡും നെ​ടു​ങ്ക​ണ്ടം നേ​ടി. 19-ന് ​തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ 10 ല​ക്ഷം രൂ​പ​യും സ്വ​രാ​ജ് ട്രോ​ഫി​യും സാ​ക്ഷ്യ​പ​ത്ര​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​ര​വും സെ​ക്ര​ട്ട​റി പി.​വി. ബി​ജു​വും ഏ​റ്റു​വാ​ങ്ങും.
മി​ക​ച്ച രീ​തി​യി​ൽ വ​സ്തു​നി​കു​തി പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​വ​ഴി 92 ശ​ത​മാ​നം നി​കു​തി പി​രി​ച്ചെ​ടു​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചു. ലൈ​ഫ് മി​ഷ​ൻ ഭ​വ​ന​പ​ദ്ധ​തി​യി​ൽ 1000 കു​ടും​ബ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്ത​ൽ, എ​ല്ലാ വാ​ർ​ഡു​ക​ളി​ലും തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ൽ, പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ വി​ക​സ​ന​വും ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​നു​ള്ള ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്ക​ൽ, പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള റി​പ്പോ​ർ​ട്ട്, മാ​ലി​ന്യ സം​സ്ക​ര​ണം, വ​യോ​ധി​ക​ർ​ക്കു​ള്ള ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്.
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന് ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ര​ണ്ടു​ല​ക്ഷം തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​തും പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ 16 ഇ​ന ക​ർ​മ​പ​ദ്ധ​തി​ക​ളും ജി​ല്ല​യി​ലെ മി​ക​ച്ച പ​ഞ്ചാ​യ​ത്താ​യി നെ​ടു​ങ്ക​ണ്ട​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ​രി​ഗ​ണി​ച്ചി​രു​ന്നു.
നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​വി. ബി​ജു​വി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ ന​ഗ​ര​സ​ഭ​യെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ന​ഗ​ര​സ​ഭ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് സെ​ക്ര​ട്ട​റി​യാ​യി പി.​വി. ബി​ജു​വി​നെ നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് നി​യ​മി​ച്ച​ത്.