ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്
Saturday, February 16, 2019 11:07 PM IST
കൊ​ല്ലം : കേ​ര​ളം മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രു​മാ​യി കൈ​കോ​ർ​ത്തു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കേ​ര​ള സ്ക്രാ​പ്പ് ഡീ​ല​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു.
സം​സ്ഥാ​ന​ത്തെ എ​ല്ലാ പൊ​തു ഇ​ട​ങ്ങ​ളി​ലും ഇ​ന്ന് മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ജൈ​വ​മാ​ലി​ന്യ​വും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും പ്ര​ത്യേ​കം വേ​ർ​തി​രി​ച്ച് പു​ന​രു​പ​യോ​ഗ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​കൊ​ടു​ക്കേ​ണ്ട​തു​ണ്ട്.
ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ക്കാ​ൻ കെ​എ​സ്ഡി​എ ത​യാ​റാ​ക​ണ​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു.
സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ഹാ​ഷിം ഇ​ബ്രാ​ഹിം (കൊ​ല്ലം) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷി​നോ​ജ് പ​ന​യ്ക്ക​ൽ (കാ​സ​ർ​കോ​ഡ്) നെ​യും ട്ര​ഷ​റ​റാ​യി നൗ​ഷാ​ദ് (തി​രു​വ​ന​ന്ത​പു​രം) യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഷാ​ഹി, ആ​യൂ​ർ നാ​സ​ർ, നി​ഷാ​ദ് എ​റ​ണാ​കു​ളം, മ​നോ​ഹ​ര​ൻ കോ​ട്ട​യം, ഷാ​ന​വാ​സ് കോ​ട്ട​യം, ഇ​ടു​ക്കി ബി​സ്മോ​ൻ, വ​ട​ക്കേ​വി​ള ശ​ശി, അ​സീ​സ് പാ​യി​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.