വൈ​​ക്കോ​​ൽ ക​​ത്തിന​​ശി​​ച്ചു
Saturday, February 16, 2019 11:21 PM IST
വെ​​ച്ചൂ​​ർ: ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി​​യാ​​യ വ​​യോ​​ധി​​ക​​യും മ​​ക​​നും ചേ​​ർ​​ന്ന് വാ​​രി​​ക്കൂ​​ട്ടി ഉ​​ണ​​ക്കി വ​​ഴി​​യോ​​ര​​ത്ത് സൂ​​ക്ഷി​​ച്ചി​​രു​​ന്ന വൈ​​ക്കോ​​ൽ ക​​ത്തി ന​​ശി​​ച്ചു. വെ​​ച്ചൂ​​ർ വ​​ള​​ച്ച​​ക​​രി​​പാ​​ല​​ത്തി​​നു സ​​മീ​​പം പ​​ന്ന​​യ്ക്കാ​​ത്ത​​ടം പാ​​ട​​ശേ​​ഖ​​ര​​ത്തോ​​ടു ചേ​​ർ​​ന്നു​​ള്ള റോ​​ഡി​​നോ​​ടു ചേ​​ർ​​ന്ന് ഈ​​ട്ടു​​ന്പു​​റ​​ത്ത് കു​​റ്റി​​യാ​​നി​​ച്ചി​​റ ചെ​​ല്ല​​മ്മ​​യും മ​​ക​​ൻ ജ​​യ​​കു​​മാ​​റും ചേ​​ർ​​ന്ന് ഉ​​ണ​​ക്കി സൂ​​ക്ഷി​​ച്ചി​​രു​​ന്ന വൈ​​ക്കോ​​ൽ കൂ​​ന​​യാ​​ണ് വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം ക​​ത്തി​​ന​​ശി​​ച്ച​​ത്.
വൈ​​ക്കം ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ അ​​സി​​സ്റ്റ​​ന്‍റ് സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ ടി. ​​ഷാ​​ജി​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി​​യാ​​ണ് തീ ​​അ​​ണ​​ച്ച​​ത്. 50,000 രൂ​​പ​​യു​​ടെ ന​​ഷ്ടം ക​​ണ​​ക്കാ​​ക്കു​​ന്നു. പ​​ന്ന​​യ്ക്കാ​​ത്ത​​ടം പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ 10 ഏ​​ക്ക​​റോ​​ളം നി​​ല​​ത്തി​​ലെ വൈ​​ക്കോ​​ൽ വി​​ല​​യ്ക്കു വാ​​ങ്ങി​​യ​​ശേ​​ഷം ചെ​​ല്ല​​മ്മ​​യും മ​​ക​​നും ചേ​​ർ​​ന്ന് ക​​ച്ചി ചെ​​ത്തി​​യെ​​ടു​​ത്ത് ര​​ണ്ടാ​​ഴ്ച​​യോ​​ളം രാ​​പ​​ക​​ൽ അ​​ധ്വാ​​നി​​ച്ച് ഉ​​ണ​​ക്കി​​യെ​​ടു​​ത്തു വി​​ല്പ​​ന​​യ്ക്ക് ത​​യാ​​റാ​​ക്കി സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ദ​​രി​​ദ്ര​​കു​​ടും​​ബ​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ ചാ​​ന്പ​​ലാ​​യ​​ത്. വൈ​​ക്കോ​​ൽ​​ക്കൂ​​ന​​യ്ക്ക് ആ​​രോ തീ​​യി​​ട്ട​​താ​​ണെ​​ന്ന ആ​​രോ​​പ​​ണ​​വും നാ​​ട്ടി​​ൽ ശ​​ക്ത​​മാ​​ണ്. ക​​ടം വാ​​ങ്ങി​​യ തു​​കകൊ​​ണ്ട് വൈ​​ക്കോ​​ൽ വാ​​ങ്ങി​​യ ചെ​​ല്ല​​മ്മ​​യ്ക്ക് വൈ​​ക്കോ​​ൽ ക​​ത്തി ന​​ശി​​ച്ച​​തോ​​ടെ വ​​ലി​​യ ക​​ട​​ബാ​​ധ്യ​​ത​​യ്ക്കും സ​​മാ​​ധാ​​നം പ​​റ​​യേ​​ണ്ട അ​​വ​​സ്ഥ​​യാ​​ണ്.