വ​ലി​യം സ്കൂ​ളി​ല്‍ എ​ക്സി​ബി​ഷ​നും ഭ​ക്ഷ്യ​മേ​ള​യും സം​ഘ​ടി​പ്പി​ച്ചു
Saturday, February 16, 2019 11:26 PM IST
പ​ന്മ​ന: ഇ​ട​പ്പ​ള​ളി​ക്കോ​ട്ട വ​ലി​യം സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ല്‍ ആ​ർ​ട്സ്, സ​യ​ൻ​സ്, മ്യൂ​സി​ക് എ​ക്സി​ബി​ഷ​നും നാ​ട​ന്‍ ഭ​ക്ഷ്യ മേ​ള​യും സം​ഘ​ടി​പ്പി​ച്ചു. ​അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് ന​ട​ത്തി​യ ഭ​ക്ഷ്യ മേ​ള വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി.​

പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വ​ലി​യ​ത്ത് സി​നോ​ജ്, സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ സ​ജ്ന സി​നോ​ജ് എ​ന്നി​വ​ർ നി​ര്‍​വ​ഹി​ച്ചു.​ ച​വ​റ സിഐ. എ​സ്. ച​ന്ദ്ര​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി.​ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ശാ​സ്ത്ര ക​ലാ പ്ര​ദ​ര്‍​ശ​ന​വും ന​ട​ന്നു.​ പ​ഴ​മ​യു​ടെ പാ​ര​മ്പ​ര്യം വി​ളി​ച്ച​റി​യി​ക്കു​ന്ന ക​ല​പ്പ, ച​ക്രം, ചി​ര​ട്ട, ച​കി​രി എ​ന്നി​വ​യി​ല്‍ തീ​ര്‍​ത്ത ക​ര​കൗ​ശ​ല ഉ​ല്പ്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യും വേ​റി​ട്ട​നു​ഭ​വ​മാ​യി മാ​റി.​

പ്ര​ഥ​മാ​ധ്യാ​പി​ക എ​ന്‍.​ശ്രീ​ദേ​വി, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ സി. ​ഹ​രി​കു​മാ​ര്‍, പിആ​ര്‍ഒ ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.