ബി​എ​സ്എ​ൻ​എ​ൽ മേ​ഖ​ല​യി​ൽ ത്രി​ദി​ന പ​ണി​മു​ട​ക്കം
Sunday, February 17, 2019 12:28 AM IST
ക​ൽ​പ്പ​റ്റ: ബി​എ​സ്എ​ൻ​എ​ൽ മേ​ഖ​ല​യി​ലെ ഓ​ഫീ​സ​ർ​മാ​രും ജീ​വ​ന​ക്കാ​രും രാ​ജ്യ വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്നു. ബി​എ​സ്എ​ൻ​എ​ല്ലി​ന് വി​ക​സ​ന​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ണ്ടും അ​നു​വ​ദി​ക്കു​ക, 4ജി ​സ്പെ​ക്ട്രം അ​നു​വ​ദി​ക്കു​ക, ബി​എ​സ്എ​ൻ​എ​ല്ലി​നെ വി​വി​ധ ക​ന്പി​നി​ക​ളാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ബി​എ​സ്എ​ൻ​എ​ൽ​നെ പൊ​തു​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്തു​ക, നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി ബി​എ​സ്എ​ൻ​എ​ൽ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ കൂ​ലി കു​ടി​ശി​ക കൊ​ടു​ക്കു​ക, അ​വ​രു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.
ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ത്തി​യ വി​ശ​ദീ​ക​ര​ണ യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ൻ​ഇ​എ നേ​താ​വ് ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​ജ​യ​കു​മാ​ർ, എ​ൻ​എ​ഫ്പി നേ​താ​വ് ടി.​കെ. ശി​വ​ദാ​സ​ൻ, സി.​ജെ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.