നാ​ട്ടു​ക​ൽ-​അ​ത്തി​ക്കോ​ട് പാ​ത ഇ​ടി​ഞ്ഞ് വ​ൻ​ഗ​ർ​ത്തം; യാ​ത്ര ദു​രി​ത​ത്തി​ൽ
Sunday, February 17, 2019 1:10 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: നാ​ട്ടു​ക​ൽ-​അ​ത്തി​ക്കോ​ട് പാ​ത​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗം ഇ​ടി​ഞ്ഞ് ഗ​ർ​ത്തം രൂ​പം​കൊ​ണ്ട​തോ​ടെ ഇ​തു​വ​ഴി വാ​ഹ​ന​സ​ഞ്ചാ​രം ഭീ​തി​യി​ൽ. ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വെ​ള്ള​മൊ​ഴു​കി​യാ​ണ് റോ​ഡി​ന്‍റെ അ​രി​ക് പ​ത്തു​മീ​റ്റ​റി​ലേ​റെ ഇ​ടി​ഞ്ഞു ഗ​ർ​ത്ത​മു​ണ്ടാ​യ​ത്. വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ മ​ണ്ണി​ടി​യു​ന്ന​തും പ​തി​വാ​ണ്.

അ​ന്പ​തി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി പ​തി​വാ​യി സ​ഞ്ച​രി​ക്കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്. ചി​റ്റൂ​ർ-​കോ​യ​ന്പ​ത്തൂ​ർ പ്ര​ധാ​ന​പാ​ത​യാ​യ​തി​നാ​ൽ രാ​ത്രി​യി​ലും പ​ക​ലു​മാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ ഇ​രു​വ​ശ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ പാ​ത​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തു​കൂ​ടി പോ​കു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ക​യാ​ണ്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ നാ​ട്ടു​ക​ലി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പ​രി​ക്കേ​റ്റ​വ​രെ കൊ​ണ്ടു​പോ​കു​ന്ന​തും ദു​ഷ്ക​ര​മാ​ണ്.

മു​ന്പ് ഗ​ർ​ത്ത​ത്തി​നു സ​മീ​പം മു​ന്ന​റി​യി​പ്പി​നാ​യി ഇ​രു​ന്പു​വീ​പ്പ​ക​ൾ വ​ച്ചി​രു​ന്നു. നി​ല​വി​ൽ ഇ​തി​ല്ലാ​ത്ത​തി​നാ​ൽ സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ ഗ​ർ​ത്ത​ത്തി​നു സ​മീ​പ​ത്തെ​ത്തു​ന്പോ​ൾ വാ​ഹ​നം പെ​ട്ടെ​ന്ന് തി​രി​ക്കു​ന്ന​തു അ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം ഗ​ർ​ത്തം നി​ക​ത്തി സു​ര​ക്ഷി​ത​യാ​ത്ര​യ്ക്ക് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കാ​ൽ​ന​ട, വാ​ഹ​ന​യാ​ത്ര​ക്കാ​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ ഒ​രു​പോ​ലെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.