കാ​ട്ടാ​ന ആ​ക്ര​മ​ണ​ ഭീ​ഷ​ണി​യി​ൽ പാ​ല​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ൾ
Sunday, February 17, 2019 1:10 AM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ഭീ​ഷ​ണി​യി​ലാ​ണ് പാ​ല​ക്കു​ഴി​യി​ലെ പി​സി​ആ​ർ, പി​സി​ടി, തെ​രേ​സ​മു​ക്ക്, പൊന്മുടി, ക​ൽ​ക്കു​ഴി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ. സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ പി​ന്നെ കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളെ പേ​ടി​ച്ച് വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ് മേ​ഖ​ല​യി​ലു​ള്ള​ത്.

പീ​ച്ചി വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്നെ​ത്തു​ന്ന ആ​ന​ക്കൂ​ട്ട​ങ്ങ​ൾ രാ​ത്രി​മു​ഴു​വ​ൻ ഇ​വി​ട​ത്തെ തോ​ട്ട​ങ്ങ​ളി​ലെ വി​ള​ക​ൾ ന​ശി​പ്പി​ച്ച് വീ​ട്ടു​മു​റ്റ​ത്തെ​ല്ലാം ഓ​ടി​ന​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം പി​സി​ആ​റി​ലെ കാ​ര​ക്ക​ൽ ത്രേ​സ്യാ​മ്മ ജോ​സ​ഫി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ച​ത് ഏ​റെ പ​രി​ഭ്രാ​ന്തി പ​ര​ത്തി. 79 വ​യ​സാ​യ ത്രേ​സ്യാ​മ്മ​യും മ​ക​ൾ സു​ജ അ​ല​ക്സു​മാ​ണ് വീ​ട്ടി​ലു​ള്ള​ത്.

പാ​ട്ട​കൊ​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി​യും ബ​ഹ​ളം വ​ച്ചെ​ങ്കി​ലും ആ​ന​ക​ൾ മാ​റി​യി​ല്ല. പി​ന്നീ​ട് ഏ​റെ​നേ​രം ക​ഴി​ഞ്ഞാ​ണ് ആ​ന​ക​ൾ ഇ​വ​രു​ടെ തോ​ട്ട​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തേ​ക്ക് ക​യ​റി​പോ​യ​ത്. ക​രി​മാം​കോ​ട്ടി​ൽ സോ​ഫി​യ ഷാ​ജി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് മൂ​ന്നു ചെ​റി​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ന​ക്കൂ​ട്ടം ര​ണ്ട​ര​മ​ണി​ക്കൂ​റാ​ണ് നി​ല​യു​റ​പ്പി​ച്ച് വീ​ട്ടു​കാ​രെ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. ഇ​ട​യ്ക്കി​ടെ ഒ​റ്റ​യാ​ന്‍റെ സ​ന്ദ​ർ​ശ​ന​വും പ്ര​ദേ​ശ​ത്തു​ണ്ട്. പി​സി​ആ​ർ ഭാ​ഗ​ത്ത് കു​റെ​യി​ട​ങ്ങ​ളി​ൽ ട്ര​ഞ്ച് ഉ​ണ്ടെ​ങ്കി​ലും മു​ക​ൾ​ഭാ​ഗ​ത്ത് ട്ര​ഞ്ചോ സോ​ളാ​ർ​വേ​ലി​യോ ഇ​ല്ലാ​ത്ത​തി​നാ​ൽ ഏ​തു​സ​മ​യ​വും കാ​ട്ടി​ൽ​നി​ന്നും ആ​ന​ക​ൾ​ക്ക് ക​ട​ന്നു​വ​രാ​വു​ന്ന സ്ഥി​തി​യാ​ണ്.

നെന്മാറ, പീ​ച്ചി ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളു​ടെ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പ​ര​സ്പ​രം പ​ഴി​ചാ​രി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്നാ​ണ് പ​രാ​തി. ഈ ​വ​ർ​ഷം വ​നാ​തി​ർ​ത്തി​ക​ളി​ൽ ഫ​യ​ർ​ലൈ​ൻ പ​ണി​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​തു കൂ​ടി​യി​ട്ടു​ണ്ട്.

കാ​ട്ടി​ൽ മൃ​ഗ​ങ്ങ​ൾ കൂ​ടി​യ​തും അ​തി​ന​നു​സ​രി​ച്ച് തീ​റ്റ​യി​ല്ലാ​ത്ത​തും ഇ​വ കാ​ടി​റ​ങ്ങു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​താ​യി പ​റ​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ല്ലി​ക്കാ​ടു​ക​ളെ​ല്ലാം പൂ​ത്തു​നി​ശി​ച്ച​തും തീ​റ്റ കു​റ​യാ​ൻ കാ​ര​ണ​മാ​യി. ആ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പം കാ​ട്ടു​പോ​ത്ത്, പു​ലി, ക​ര​ടി, മാ​ൻ​പ​ട, വാ​ന​ര​പ്പ​ട, മ​ല​യ​ണ്ണാ​ൻ, പ​ന്നി എ​ല്ലാ​മു​ണ്ട്.

മ​ല​യോ​ര​ക​ർ​ഷ​ക​രെ പേ​ടി​പ്പെ​ടു​ത്താ​നും കൃ​ഷി ന​ശി​പ്പി​ക്കാ​നും പു​ലി​യേ​യും ആ​ന​ക​ളേ​യും പേ​ടി​പ്പി​ച്ച് പ​ശു​വി​നെ തൊ​ഴു​ത്തി​ൽ​നി​ന്നും ഇ​റ​ക്കാ​റി​ല്ലെ​ന്നു കാ​ര​ക്ക​ൽ ത്രേ​സ്യാ​മ്മ ജോ​സ​ഫ് പ​റ​യു​ന്നു. വൈ​ക്കോ​ലും പ​ല്ലും കൊ​ടു​ത്ത് പ​ശു​ക്ക​ളെ പു​റ​ത്തി​റ​ക്കാ​തെ വ​ള​ർ​ത്തേ​ണ്ട സ്ഥി​തി​യാ​ണ് ഇ​വി​ട​ത്തു​കാ​ർ​ക്കു​ള്ള​ത്.

കാ​ട്ടു​മൃ​ഗ​ശ​ല്യ​വും പ്ര​കൃ​തി​ക്ഷോ​ഭ​വും​മൂ​ലം മ​ല​യോ​ര​ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​വു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം ഏ​താ​നും​പേ​ർ​ക്ക് മാ​ത്ര​മാ​യി ചു​രു​ങ്ങു​ന്ന​തി​നാ​ൽ ജീ​വി​ക്കാ​ൻ ക​ഷ്ട​പ്പെ​ടു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.