സു​മ​ന​സു​ക​ൾ ക​നി​ഞ്ഞ​തോ​ടെ ചാ​മി​ക്ക് വീ​ടൊ​രു​ങ്ങി: താ​ക്കോ​ൽ​ദാ​നം ഇ​ന്ന്
Sunday, February 17, 2019 1:10 AM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​ള​യ​ത്തി​ൽ വീ​ടു​ത​ക​ർ​ന്ന കി​ഴ​ക്കേ​പാ​ള​യം കു​റു​വ​ത്ത് കോ​ള​നി​യി​ലെ ചാ​മി​ക്ക് സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യ​ത്തി​ൽ വീ​ടൊ​രു​ങ്ങി. താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങ് ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് ന​ട​ക്കും. ചു​മ​ർ​പ​ണി​ത് ഷീ​റ്റ് മേ​യാ​ൻ തീ​രു​മാ​നി​ച്ച വീ​ട് പി​ന്നീ​ട് സ·​സു​ക​ളു​ടെ സ​ഹാ​യ​ഹ​സ്ത​ങ്ങ​ളാ​ൽ സു​ര​ക്ഷി​ത​മാ​യ ആ​ർ​സി വീ​ട് ത​ന്നെ ചാ​മി​ക്കാ​യി പ​ണി​യു​ക​യാ​യി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി സി​ഐ എ.​ദീ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നാ​യ സു​രേ​ഷ് വേ​ലാ​യു​ധ​ൻ, പു​തു​ക്കോ​ട് ഗ്രാ​മ​സ​മൂ​ഹം പ്ര​തി​നി​ധി ശേ​ഷാ​ന്ദ്രീ​ശ്വ​ര​ൻ, പൊ​ള്ളാ​ച്ചി ശ്രീ​ല​താം​ഗി വി​ദ്യാ​മ​ന്ദി​ർ ട്ര​സ്റ്റ്, ആ​ർ.​സ​ന്തോ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളാ​ലു​മാ​ണ് അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വീ​ടു​നി​ർ​മി​ച്ച​ത്.