മ​ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ഉ​ണ്ടാ​യ മ​ധു​ര​ക്കി​ഴ​ങ്ങി​ന് അ​തി​ശ​യ വ​ലി​പ്പം
Sunday, February 17, 2019 1:10 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാ​മി​നു​സ​മീ​പം ക​ല്ലാ​ന​ക്ക​ര​യി​ൽ മ​ണി​യു​ടെ കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​യ മ​ധു​ര​ക്കി​ഴ​ങ്ങി​ന് അ​തി​ശ​യ​ക​ര​മാ​യ വ​ലി​പ്പം. പ​ട​ർ​ന്നു​കി​ട​ക്കു​ന്ന ഒ​രു വ​ള്ളി​യു​ടെ ചു​വ​ട് കി​ള​ച്ച​പ്പോ​ൾ എ​ട്ടു​കി​ലോ തൂ​ക്കം​വ​രു​ന്ന ഒ​രു ഭീ​മ​ൻ മ​ധു​ര​ക്കി​ഴ​ങ്ങും ഒ​ന്ന​ര​കി​ലോ മു​ത​ൽ മൂ​ന്ന് കി​ലോ വ​രെ തൂ​ക്കം​വ​രു​ന്ന അ​ഞ്ചാ​റെ​ണ്ണം വേ​റെ​യും കി​ട്ടി.
ഇ​തി​ന് മു​ന്പും ഇ​വ​രു​ടെ പ​റ​ന്പി​ലു​ണ്ടാ​കു​ന്ന മ​ധു​ര​കി​ഴ​ങ്ങി​ന് വ​ലു​പ്പ കൂ​ടു​ത​ലു​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും വ​ലു​ത് ആ​ദ്യ​മാ​യാ​ണ് കി​ട്ടു​ന്ന​തെ​ന്ന് മ​ണി​യു​ടെ മ​ക​ൾ ശ്രീ​ക​ല പ​റ​ഞ്ഞു.
അ​ല്പം പോ​ലും രാ​സ​വ​ളം ഉ​പ​യോ​ഗി​ച്ചി​ട്ടെ​ല്ലെ​ന്നും ന​ല്ല മ​ധു​ര​മു​ള്ള​തും രു​ചി​ക​ര​വു​മാ​ണ് ഈ ​മ​ധു​ര​കി​ഴ​ങ്ങെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രു​മാ​യി നി​ര​വ​ധി​പേ​ർ ഭീ​മ​ൻ കി​ഴ​ങ്ങ് കാ​ണാ​ൻ മ​ണി​യു​ടെ വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.