ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം 24ന്
Sunday, February 17, 2019 1:10 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള ഹോ​സ്റ്റ​ൽ 24 ന് ​തു​റ​ന്ന് കൊ​ടു​ക്കും. 37 മു​റി​ക​ളി​ലാ​യി 148 കു​ട്ടി​ക​ൾ​ക്ക് താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മൂ​ന്നു​നി​ല​ക​ളു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ താ​ഴ​ത്തെ നി​ല​യി​ൽ അ​ടു​ക്ക​ള, സ്റ്റോ​ർ, ഓ​ഫീ​സ്, സ്റ്റാ​ഫ് റൂം, ​റീ​ഡിം​ഗ് റൂം, ​സ​ന്ദ​ർ​ശ​ക മു​റി, ടോ​യ്ല​റ്റ് എ​ന്നി​വ​യും ഒ​ന്നാം​നി​ല​യി​ൽ വാ​ർ​ഡ​ൻ റൂം, ​സി​ക്ക്റൂം, കം​പ്യൂ​ട്ട​ർ റൂം, ​വാ​യ​ന​മു​റി, ടോ​യ്ല​റ്റ് സൗ​ക​ര്യ​ങ്ങ​ളും ര​ണ്ടാം​നി​ല​യി​ൽ വി​നോ​ദ​ത്തി​നും വാ​യ​ന​ക്കു​മു​ള്ള പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഒ​റ്റ​പ്പാ​ലം എം​എ​ൽ​എ പി.​ഉ​ണ്ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ഷാ​ജു​ശ​ങ്ക​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.