പി.​എം കി​സാ​ൻ പ​ദ്ധ​തി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, February 17, 2019 1:13 AM IST
ത​ച്ച​ന്പാ​റ: ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു വ​ർ​ഷ​ത്തി​ൽ 6000 രൂ​പ നേ​രി​ട്ടു ന​ൽ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ​സ​മ്മാ​ൻ നി​ധി( പി​എം കി​സാ​ൻ) പ​ദ്ധ​തി​ക്ക് ത​ച്ച​ന്പാ​റ കൃ​ഷി ഭ​വ​നി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ധ​ന​സ​ഹാ​യ​ത്തി​ന്‍റെ ആ​ദ്യ​ഗ​ഡു-2000 രൂ​പ​യാ​ണ് അ​ക്കൗ​ണ്ടി​ലെ​ത്തു​ക. പ​ണം അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ ഫോ​റ​വും കൃ​ഷി ഭ​വ​നി​ൽ ന​ൽ​ക​ണം. അ​പേ​ക്ഷ ഫോ​റം കൃ​ഷി ഭ​വ​നി​ൽ ല​ഭി​ക്കും. ചെ​റു​കി​ട - നാ​മ​മാ​ത്ര​ക്കാ​രാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​ഞ്ച് ഏ​ക്ക​ർ വ​രെ ഭൂ​മി​യു​ള്ള​വ​രാ​ണു ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ർ. ഒ​രു കു​ടും​ബ​ത്തി​ൽ ഭാ​ര്യ​യ്ക്കും ഭ​ർ​ത്താ​വി​നും ര​ണ്ടു ഹെ​ക്ട​ർ വീ​തം ഭൂ​മി​യു​ണ്ടെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ടെ​ങ്കി​ലും സ​ഹാ​യം ല​ഭി​ക്കി​ല്ല. കേ​ന്ദ്ര നി​ബ​ന്ധ​ന​യ​നു​സ​രി​ച്ചു യോ​ഗ്യ​രാ​യ​വ​രെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ർ​ഷ​ക​രു​ടെ റ​ജി​സ്റ്റ​ർ നാ​ഷ​ണ​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​റി​നു(​എ​ൻ​ഐ​സി) കൈ​മാ​റും. അ​തു പി​ന്നീ​ട് പി​എം കി​സാ​ൻ പോ​ർ​ട്ട​ലി​ലേ​ക്കു മാ​റ്റു​ക​യും അ​ർ​ഹ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും ചെ​യ്യും.
ആ​ധാ​ർ​കാ​ർ​ഡ്, റേ​ഷ​ൻ​കാ​ർ​ഡ്, ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ അ​ക്കൗ​ണ്ട്, ഭൂ​നി​കു​തി ര​സീ​ത് എ​ന്നി​വ​യു​ടെ കോ​പ്പി അ​പേ​ക്ഷാ ഫോ​മി​നോ നൊ​പ്പം ന​ൽ​ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ എ​സ.് ശാ​ന്തി​നി അ​റി​യി​ച്ചു.